തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയേയും പ്രതി ചേര്‍ക്കും. ബലാത്സംഗക്കേസിലാണ് സ്വാമി ഗംഗേശാനന്ദയെ പ്രതി ചേര്‍ക്കുക. ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിക്കും കാമുകന്‍ അയ്യപ്പദാസിനുമെതിരെ വെവ്വേറെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈം ബ്രഞ്ച് തീരുമാനിച്ചു.
അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ജനനേന്ദ്രിയം മുറിച്ച കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെയും കാമുകന്‍ അയ്യപ്പദാസിനെയും പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കാനായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് നിയമോപദേശം തേടാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വഴിത്തിരിവുണ്ടാകുന്നത്.
വെവ്വേറെ കുറ്റപത്രം സമര്‍പ്പിക്കും: ജനനേന്ദ്രിയം മുറിച്ചത് പ്രത്യേക കേസായും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി മറ്റൊരു കേസായും പരിഗണിച്ച് വ്യത്യസ്‌ത കുറ്റപത്രങ്ങള്‍ നല്‍കാമെന്നായിരുന്നു നിയമോപദേശം. സ്വാമി പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും സംഭവം നടന്ന രാത്രിയില്‍ പീഡിപ്പിക്കുന്നതിനിടെ സ്വയം രക്ഷയ്ക്കായാണ് സ്വാമിയെ ആക്രമിച്ചതെന്നുമാണ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി. ഈ മൊഴി പിന്നീട് തിരുത്തിയെങ്കിലും ആദ്യ പരാതി ഒഴിവാക്കാനാകില്ലെന്നാണ് നിയമോപദേശം.
ഇതോടെയാണ് ബലാത്സംഗക്കേസില്‍ സ്വാമിയെയും പ്രതിയാക്കുന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് സ്വാമി തടസം നിന്നതിന്‍റെ വൈരാഗ്യത്തില്‍ ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്‌ത് ലിംഗം മുറിച്ചെന്നാണ് കണ്ടെത്തല്‍. എസ്‌പി പ്രകാശന്‍ കാണിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കുറ്റപത്രം വൈകാതെ കോടതിയില്‍ കൈമാറും.
Read more: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പരാതിക്കാരിയുടെ ഗൂഢാലോചന കണ്ടെത്തി ക്രൈംബ്രാഞ്ച്