തൃശൂര്‍ : പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. ഒല്ലൂര്‍ എസ്‌ഐയെ കൊണ്ടാണ് നിര്‍ബന്ധമായി സുരേഷ് ഗോപി സല്യൂട്ട് അടിപ്പിച്ചത്.
ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്നതിനാലാണ് വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.
'ഞാന്‍ ഒരു എംപിയാണ്, സല്യൂട്ടാകാം, ശീലമൊന്നും മറക്കരുത്. ഞാന്‍ മേയറല്ല' എന്ന് സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്.
തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്‌ടങ്ങളുണ്ടായ പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി. ഇതിനിടെയായിരുന്നു സംഭവം.
നേരത്തെ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് പരാതി ഉന്നയിച്ചിരുന്നു.
Also read: ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷം, നിര്‍ത്തരുതെന്നും സുരേഷ് ഗോപി