ETV Bharat / city

അനധികൃത ആംബുലന്‍സ്; നിരീക്ഷണം ശക്തമാക്കാന്‍ നിർദേശം

ആംബുലൻസുകളിൽ അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂവെന്നും ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

അനധികൃത ആംബുലന്‍സ്  നിരീക്ഷണം ശക്തമാക്കാന്‍ നിർദേശം നൽകി വകുപ്പു മന്ത്രി  ആന്‍റണി രാജു  അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കുന്നതിന് നിരീക്ഷണം  ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാൻ  illegal ambulance services news  illegal ambulance services  ANTONY RAJU NEWS  ANTONY RAJU LATEST NEWS  illegal ambulance  latest news on vehicle department
അനധികൃത ആംബുലന്‍സ്; നിരീക്ഷണം ശക്തമാക്കാന്‍ നിർദേശം നൽകി ഗതാഗത മന്ത്രി
author img

By

Published : Nov 3, 2021, 7:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കുന്നതിന് നിരീക്ഷണം ശക്തമാക്കാന്‍ ഗതാഗത മന്ത്രി ആന്‍ണി രാജുവിന്‍റെ നിര്‍ദേശം. ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയര്‍ത്താനും പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാനും ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ തുടങ്ങിയവയാണ് യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങൾ.

ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി. പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും.

ആംബുലന്‍സുകളെക്കുറിച്ച് വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐഎംഎയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി.

ALSO READ: ഞായറാഴ്‌ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.