തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി ഫല പ്രഖ്യാപനവും ഉണ്ടാകും. തിങ്കളാഴ്ച രണ്ടുമണിക്ക് ഫലം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
www.results.kite.kerala.gov.in എന്ന വെബ്സൈറ്റിനൊപ്പം സഫലം 2019' എന്ന മൊബൈൽ ആപ് വഴിയും വിദ്യാർഥികള്‍ക്ക് ഫലമറിയാൻ സാധിക്കും. വ്യക്തിഗത റിസൽറ്റിനു പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽറ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൽറ്റ് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ 3 മണി മുതൽ ലഭ്യമാകും.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് ഫലപ്രഖ്യാപനം നടത്താൻ സാധ്യതയില്ല.
നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി ഫലം കാത്തിരിക്കുന്നത്.
ഫലം ലഭ്യമാകുന്ന മറ്റ് സൈറ്റുകള്‍
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in