ETV Bharat / city

കർഷക സമരത്തിന് ഐക്യദാർഢ്യം ; സെപ്‌റ്റംബർ 27ന് കേരളത്തില്‍ എല്‍ഡിഎഫ് ഹർത്താൽ - September 27 kerala harthal

പാലാ ബിഷപ്പിൻ്റെ പ്രസ്‌താവന ദുരുദ്ദേശത്തോടെയല്ലെന്ന നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ

കർഷക സമരത്തിന് ഐക്യദാർഢ്യം  കർഷക സമരം വാർത്ത  സെപ്‌റ്റംബർ 27ന് കേരളത്തിൽ എൽഡിഎഫ് ഹർത്താൽ  സെപ്‌റ്റംബർ 27ന് ഹർത്താൽ  കർഷക സമരം  kerala harthal news  Solidarity with farmers protest  Solidarity with farmers protest news  September 27 kerala harthal  September 27 LDF kerala harthal
കർഷക സമരത്തിന് ഐക്യദാർഢ്യം; സെപ്‌റ്റംബർ 27ന് കേരളത്തിലും ഹർത്താൽ
author img

By

Published : Sep 23, 2021, 5:54 PM IST

തിരുവനന്തപുരം : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെപ്‌റ്റംബർ 27ന് കേരളത്തിൽ എൽഡിഎഫ് ഹർത്താൽ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഭാരത് ബന്ദിൻ്റെ ഭാഗമായാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്.

അഞ്ച് പേർ വീതമുള്ള ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുമെന്നും അഞ്ച് ലക്ഷം പേർ സംസ്ഥാനത്ത് ഇതിൽ പങ്കെടുക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. ഹർത്താൽ ദിവസം പരീക്ഷകൾ ഉണ്ടാകില്ലെന്നും പരീക്ഷ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെങ്കിൽ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

READ MORE: 'പാലാ ബിഷപ്പിന്‍റെ പരാമർശത്തിൽ ദുരുദ്ദേശമില്ല'; ബി.ജ.പിയുടേത് തെറ്റായ പ്രചാരണമെന്ന് എ വിജയരാഘവന്‍

അതേസമയം നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിലെ നിലപാടില്‍ നിന്ന് എ വിജയരാഘവന്‍ മലക്കംമറിഞ്ഞു. പാലാ ബിഷപ്പിൻ്റെ പ്രസ്‌താവന ദുരുദ്ദേശത്തോടെയല്ലെന്ന നിലപാട് മാറിയെന്നായിരുന്നു മറുപടി.

കാര്യങ്ങൾ കൂടുതൽ പരിശോധിക്കുമ്പോഴല്ലേ കൂടുതൽ വ്യക്തമാകൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുചോദ്യം. തനിക്കെതിരായ കെപിസിസി അധ്യക്ഷൻ്റെ ആരോപണത്തില്‍ അദ്ദേഹം കേമനല്ലേയെന്ന് വിജയരാഘവന്‍ പരിഹസിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.