തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെസി ഡാനിയേൽ പുരസ്‌കരം ഗായകൻ പി ജയചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്.
ആധുനിക കേരളത്തിൻ്റെ കലാസാംസ്‌കാരിക ചരിത്രത്തിനൊപ്പം വളരുകയും സ്വന്തം പ്രതിഭ കൊണ്ട് അവിടെ സവിശേഷമായ സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌ത കലാകാരനാണ് ജയചന്ദ്രനെന്ന് പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഗാനങ്ങളുടെ വൈകാരിക ഭാവം അതിസൂക്ഷ്‌മമായി ഉൾക്കൊണ്ടാണ് ജയചന്ദ്രൻ പാടുന്നത്.
- " class="align-text-top noRightClick twitterSection" data="">
Also read: ട്രെന്‍ഡിങ് നമ്പര്‍ 1 ആയി ഭീംല നായക് ട്രെയിലർ, തിയേറ്ററിലെത്താൻ കാത്തിരിപ്പ്
അർഹമായ കൈകളിൽ ജെസി ഡാനിയേൽ പുരസ്‌കാരം ഏൽപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.