ETV Bharat / city

സംസ്ഥാനത്ത് കടകൾ തുറന്നു - ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍

പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കച്ചവടം ഉണ്ടാകാൻ സാധ്യതയില്ലെന്ന് കടയുടമകൾ പറയുന്നു. അതിനാല്‍ വൃത്തിയാക്കിയ ശേഷം കടകൾ അടക്കുമെന്നും ചിലര്‍ പറയുന്നു.

shop cleaning in trivandrum  trivandrum latest news  തിരുവനന്തപുരം വാര്‍ത്തകള്‍  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍  lock down latest news
സംസ്ഥാനത്ത് കടകൾ തുറന്നു
author img

By

Published : Apr 26, 2020, 1:10 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ഇളവുകളെ തുടർന്ന് ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ കടകൾ തുറന്നു. ഏകദേശം നാൽപത് ദിവസത്തിനു ശേഷം തുറന്ന കടകൾ എല്ലാം പൊടിയും മാറാലയും പിടിച്ച അവസ്ഥയിലായിരുന്നു. ഇത് വൃത്തിയാക്കാതെ തുടർന്ന് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ഭൂരിപക്ഷം കടകളും. കൂടാതെ കട തുറക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളിൽ പറഞ്ഞിട്ടുള്ളതിന്‍റെ അടിസ്ഥാനത്തില്‍ കടക്കാർ തന്നെ തങ്ങളുടെ കടകൾ ശുചിയാക്കാൻ ആരംഭിച്ചു.

സംസ്ഥാനത്ത് കടകൾ തുറന്നു

തിരുവനന്തപുരം നഗരത്തിലെ വ്യാപാര മേഖലയായ ചാല കമ്പോളത്തിൽ ഹാർഡ് വെയർ, ഫാൻസി, ചെറുകിട ടെക്സ്റ്റൈയിൽസ് കടകളും സർക്കാർ ഇളവിനെ തുടർന്ന് തുറന്നു. നഗര-ഗ്രാമ പ്രദേശങ്ങളിൽ ഉൾപ്പെടെ മാളുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കടകൾ ഒഴികെയുള്ളവ തുറക്കാൻ സർക്കാർ ഇളവ് നൽകിയിരുന്നു. എന്നാൽ പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കച്ചവടം ഉണ്ടാകാൻ സാധ്യതയില്ലെന്ന് കടയുടമകൾ പറയുന്നു. അതിനാല്‍ വൃത്തിയാക്കിയ ശേഷം കടകൾ അടക്കുമെന്നും അവർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.