ETV Bharat / city

ചവറയില്‍ ഷിബു ബേബി ജോൺ യു.ഡി.എഫ് സ്ഥാനാർഥി - ചവറ ഉപതെരഞ്ഞെടുപ്പ്

മുന്‍ എം.എല്‍.എ എൻ. വിജയൻ പിള്ളയുടെ മകൻ സുജിത്ത് വിജയൻ, സി.പി.എം ചവറ ഏരിയ സെക്രട്ടറി മനോഹരൻ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി പരിഗണിക്കുന്നത്.

ചവറയില്‍ ഷിബു ബേബി ജോൺ  ഷിബു ബേബി ജോൺ യു.ഡി.എഫ്  ചവറ യു.ഡി.എഫ് സ്ഥാനാർഥി  shibu baby john udf candidat  ചവറ ഉപതെരഞ്ഞെടുപ്പ്  chavara by-election update
ചവറയില്‍ ഷിബു ബേബി ജോൺ യു.ഡി.എഫ് സ്ഥാനാർഥി
author img

By

Published : Sep 5, 2020, 3:11 PM IST

തിരുവനന്തപുരം: ചവറ ഉപതെരഞ്ഞെടുപ്പിൽ മുൻ മന്ത്രി ഷിബു ബേബി ജോൺ യു.ഡി.എഫ് സ്ഥാനാർഥിയാകും. ആർ.എസ്.പി സംസ്ഥാന സമിതി യോഗത്തിൻ്റേതാണ് തീരുമാനം. യു.ഡി.എഫ് യോഗം ചേർന്ന് ഉടൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഷിബു ബേബി ജോൺ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണി.

6189 വോട്ടുകൾക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷിബു ബേബി ജോണിനെ എൻ. വിജയൻ പിള്ള പരാജയപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഷിബുവിനായി പ്രവർത്തനം തുടങ്ങിയതായി കൊല്ലം ഡി.സി.സി പ്രസിഡൻ്റ് ബിന്ദുകൃഷ്ണ പറഞ്ഞിരുന്നു. അതേ സമയം ഇടതുമുന്നണിയിലും സ്ഥാനാർഥി ചർച്ചകൾ സജീവമായി. വിജയൻ പിള്ളയുടെ മകൻ സുജിത്ത് വിജയൻ, സി.പി.എം ചവറ ഏരിയ സെക്രട്ടറി മനോഹരൻ എന്നിവർക്കാണ് കൂടുതൽ പരിഗണന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.