ETV Bharat / city

വിദ്യാലയങ്ങളില്‍ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഒരു അധ്യാപക ദിനം കൂടി...

കൊവിഡില്‍ വിദ്യാഭ്യാസം ഓൺലൈൻ രീതിയിലേക്ക് മാറിയതോടെ 'അകൽച്ച'യിലായവരാണ് അധ്യാപകരും വിദ്യാർഥികളും.

author img

By

Published : Sep 5, 2021, 6:42 AM IST

കൊവിഡ് കാലത്തെ അധ്യാപക ദിനം  അധ്യാപക ദിനം വാർത്ത  അധ്യാപക ദിനം  സെപ്‌റ്റംബർ അഞ്ച് അധ്യാപക ദിനം  സ്‌കൂൾ ചുമരെഴുത്തുകളില്ല  വരാന്തകളിൽ ബഹളങ്ങളില്ല  സ്‌കൂൾ -അധ്യാപക ബന്ധം
സ്‌കൂളുകളിൽ ആരവങ്ങളും തോരണങ്ങളുമില്ലാത്ത ഒരു അധ്യാപക ദിനം കൂടി..

തിരുവനന്തപുരം : സ്‌കൂൾ ചുമരുകളിൽ ആഘോഷത്തിന്‍റേതായ എഴുത്തുകുത്തുകളില്ല, വരാന്തകളിൽ ആരവങ്ങളോ നിറയെ വര്‍ണാഭമായ തോരണങ്ങളോ ഇല്ല, ഇക്കുറിയും അധ്യാപകദിന ആഘോഷങ്ങൾ ഓൺലൈനിലൂടെ. കൊവിഡില്‍ സ്‌കൂളുകൾ അടച്ചപ്പോൾ പ്രതിസന്ധിയിലായത് അധ്യാപകരും വിദ്യർഥികളും തമ്മിലുള്ള സൗഹൃദ ബന്ധം.

ഗൂഗിൾ മീറ്റിലൂടെയും വാട്‌സ്‌ആപ്പിലൂടെയും മറ്റുമാണ് ഈ മഹാമാരിക്കാലത്ത് അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആശയവിനിമയം. കുട്ടികളെ ചേർത്തുപിടിച്ച അധ്യാപകർക്ക് അവരെ നേരിട്ടൊന്നുകാണാൻ പോലും സാധിക്കാത്ത നൊമ്പരകാലമാണ് കടന്നുപോകുന്നത്.

READ MORE: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി

സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള വഴി തേടുകയാണ് അധ്യാപകരും. കൊവിഡ് കാലം മാറി കുട്ടികൾ സ്‌കൂളിലേക്ക് ആർത്തലച്ച് എത്തുന്ന സുന്ദരദിനങ്ങള്‍ വൈകാതെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അവര്‍.

തിരുവനന്തപുരം എസ് എം വി സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ആർ ബിനോയ് കൃഷ്‌ണൻ തയ്യാറാക്കിയ റിപ്പോർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.