ETV Bharat / city

എൻഐഎക്ക് ദൃശ്യങ്ങൾ കൈമാറും: ഹാർഡ് ഡിസ്‌ക്‌ വാങ്ങാൻ 68 ലക്ഷം - ഹാർഡ് ഡിസ്ക്ക്

2019 ജൂലൈ ഒന്ന് മുതൽ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്.

secreteriat hard disk for copying cctv visuals to NIA  gold smuggling case  secreteriat hard disk  സെക്രട്ടേറിയേറ്റ്  ഹാർഡ് ഡിസ്ക്ക്  സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ
എൻഐഎക്ക് ദൃശ്യങ്ങൾ കൈമാറാൻ ഹാർഡ് ഡിസ്ക്; 68 ലക്ഷം രൂപ അനുവദിച്ചു
author img

By

Published : Oct 7, 2020, 6:43 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎക്ക് നൽകാൻ നടപടി. ദൃശ്യങ്ങൾ പകർത്താൻ 400 ടിബിയുടെ ഹാർഡ് ഡിസ്ക്ക് വാങ്ങാൻ അനുമതി. ഇതിനായി 68 ലക്ഷം രൂപയും അനുവദിച്ചു. ആഗോള ടെൻഡർ വിളിച്ചായിരിക്കും ഹാർഡ് ഡിസ്കുകൾ വാങ്ങുക. പൊതുഭരണ വകുപ്പിലെ ഇലട്രോണിക്സ് വിഭാഗത്തിനാണ് ചുമതല. സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പട്ടാണ് എൻഐഎ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയത്.

2019 ജൂലൈ ഒന്ന് മുതൽ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും നാളത്തെ ദൃശ്യങ്ങൾ പകർത്താൻ 400 ടി.ബിയുടെ ഹാർഡ് ഡിസ്ക് വേണ്ടി വരുമെന്ന് സെക്രട്ടേറിയറ്റ് ഇലട്രോണിക്സ് വിഭാഗം അറിയിച്ചു. 83 സിസിടിവി ക്യാമറകളാണ് സെക്രട്ടേറിയറ്റിൽ ഉള്ളത്. തുടർന്നാണ് ഹാർഡ് ഡിസ്ക് വാങ്ങാൻ പണം അനുവദിച്ചുള്ള തീരുമാനം. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവർ സെക്രട്ടേറിയറ്റിൽ എത്തിയിരുന്നോ എന്ന് കണ്ടെത്താനാണ് എൻ.ഐ.എ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.