തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സരിത്തിന്‍റെ സുഹൃത്ത് സന്ദീപ് നായര്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായത് ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ കണ്ണി സന്ദീപാണെന്നാണ് കസറ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത സന്ദീപിന്‍റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
സന്ദീപും സ്വപ്‌നയും വര്‍ഷങ്ങളായി ഗള്‍ഫില്‍ നിന്ന് സ്വര്‍ണക്കടത്ത് നടത്തുന്നുണ്ട്. ആദ്യ കാലത്ത് യാത്രക്കാരെ കാരിയര്‍മാരായി ഉപയോഗിച്ചു. സ്വപ്‌നയുടെ നയതന്ത്ര ബന്ധങ്ങളും ഇതിന് മറയാക്കി. 2014ല്‍ സന്ദീപ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി. ഈ കാലയളവില്‍ സന്ദീപിന്‍റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിട്ടുണ്ട്. കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് സന്ദീപ്. 2019 ഡിസംബര്‍ മൂന്നിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരം പത്താംകല്ലിലാണ് കാര്‍ബണ്‍ ഡോക്ടേഴ്‌സ് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത്. സ്വപ്‌നയുടെ ക്ഷണം സ്വീകരിച്ചാണ് ശ്രീരാമകൃഷ്ണന്‍ ചടങ്ങിനെത്തിയതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
അതിനിടെ സന്ദീപ് സി.പി.എം പ്രവര്‍ത്തകനാണെന്ന് മാതാവ് പറഞ്ഞു. എന്നാല്‍ സന്ദീപിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. സന്ദീപും സ്വപ്‌നയും ഒളിവിലാണ്.