ETV Bharat / city

ശബരിമല തീർഥാടനത്തിനുള്ള കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി - കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍

മല കയറുമ്പോഴും ദർശനത്തിനായി നിൽക്കുമ്പോഴും രണ്ടടി അകലം പാലിക്കണം. എല്ലാവർക്കും മാസ്‌ക് നിർബന്ധമാണ്.

sabarimala covid protocol  sabarimala latest news  covid protocol news  ശബരിമല വാര്‍ത്തകള്‍  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍  ആരോഗ്യ വകുപ്പ് വാര്‍ത്തകള്‍
ശബരിമല തീർഥാടനത്തിനുള്ള കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി
author img

By

Published : Nov 8, 2020, 5:04 PM IST

തിരുവനന്തപുരം: ഈ മാസം 15ന് തുടങ്ങുന്ന ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിനുള്ള കൊവിഡ് മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ശബരിമല തീർഥാടനത്തിനായി നിലയ്ക്കലില്‍ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് പരിശോധന നടത്തി നെഗറ്റീവായ സർട്ടിഫിക്കറ്റ് ആണ് കൈയിൽ കരുതേണ്ടത്. ഇതു കൂടാതെ സാമൂഹ്യ അകലം അടക്കമുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും വേണം.

30 മിനിട്ട് ഇടവിട്ടെങ്കിലും കൈകൾക്ക് വൃത്തിയാക്കണം. ഇതിനായി സാനിറ്റൈസറോ സോപ്പോ ഉപയോഗിക്കാം. മല കയറുമ്പോഴും ദർശനത്തിനായി നിൽക്കുമ്പോഴും രണ്ടടി അകലം പാലിക്കണം. എല്ലാവർക്കും മാസ്‌ക് നിർബന്ധമാണ്. ഭക്തരുമായി ശബരിമലയിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കും സഹായിക്കും ഈ പറയുന്ന നിർദ്ദേശങ്ങൾ എല്ലാം ബാധകമാണ്. ആന്‍റിജൻ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ലഭിച്ചാലും ഈ മുൻകരുതലുകൾ എല്ലാം നിർബന്ധമായും പാലിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഗോബ്രഗഡെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്..

കൊവിഡ് ഭേദമായവരാണെങ്കിലും കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തണം. ശാരീരികക്ഷമത ഉറപ്പുവരുത്തിയ ശേഷമേ മലകയറാവൂ. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉള്ളവർ തീർഥാടനത്തിൽ നിന്ന് മാറി നിൽക്കണം. ഇതുകൂടാതെ പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.