തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമല്ലെന്ന് സംസ്ഥാന സർക്കാർ. തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികള്‍ക്കൊപ്പമുള്ള മുതിര്‍ന്നവര്‍ സോപ്പ്, സാനിറ്റൈസര്‍, മാസ്‌ക് ഉള്‍പ്പെടെ കയ്യില്‍ കരുതണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടെയുള്ള മുതിര്‍ന്നവര്‍ക്കാണ് ഉത്തരവാദിത്തമെന്നും ഉത്തരവിലുണ്ട്.
Also read: ശബരിമലയിൽ വരുമാനം 10 ദിവസത്തിനുള്ളിൽ 10 കോടി കവിഞ്ഞു: Sabarimala
തീര്‍ഥാടകരും സന്നിധാനത്ത് നിയോഗിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടി-പിസിആര്‍ പരിശോധനാ ഫലമോ കൈവശം കരുതണം.
നവംബര്‍ 16ന് ശബരിമല നട തുറന്നതിന് പിന്നാലെ നൂറുകണക്കിന് തീര്‍ഥാടകരാണ് ദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാണ് തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നത്.