ETV Bharat / city

കൊയ്‌തെടുക്കാൻ കർഷകനുണ്ട്, വേണ്ടത് വിത്തും സഹായവും - കാര്‍ഷിക വാര്‍ത്തകള്‍

സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ നെല്ലുത്പാദനത്തിന് കരുത്ത് നല്‍കുന്നു.

rice cultivation in kerala  farmers news  കാര്‍ഷിക വാര്‍ത്തകള്‍  നെല്‍കൃഷി വാര്‍ത്തകള്‍
കൊയ്‌തെടുക്കാൻ കർഷകനുണ്ട്, വേണ്ടത് വിത്തും സഹായവും
author img

By

Published : Mar 9, 2021, 11:29 AM IST

തിരുവനന്തപുരം: അരിയാഹാരം എന്നത് വെറുമൊരു പേരല്ല. മലയാളിയുടെ ജീവിത സംസ്‌കാരത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടുതന്നെ നെല്ലുല്‍പ്പാദനം കേരളത്തിന്‍റെ അടിസ്ഥാന കാർഷിക വൃത്തികളില്‍ ഏറ്റവും പ്രധാനമാണ്. പക്ഷേ നെൽകൃഷി ലാഭകരമല്ലെന്ന് പറഞ്ഞ് കർഷകർ പിന്മാറാൻ തുടങ്ങിയതോടെ സംസ്ഥാനത്തെ നെല്ലുല്പാദനം ഇടക്കാലത്ത് ഗണ്യമായി കുറഞ്ഞു.

കൊയ്‌തെടുക്കാൻ കർഷകനുണ്ട്, വേണ്ടത് വിത്തും സഹായവും

ഇതിനുപിന്നാലെ സംസ്ഥാനത്ത് വ്യാപകമായി നെൽ വയലുകൾ മണ്ണിട്ട് നികത്താൻ തുടങ്ങി. പക്ഷേ സർക്കാർ പിൻമാറിയില്ല. മുടങ്ങാതെ സബ്സിഡി നൽകിയും താങ്ങുവിലയ്ക്ക് മുകളിൽ ബോണസ് നൽകിയും വർദ്ധിച്ച രീതിയിൽ സംഭരണം നടത്തിയും കേരളത്തിൽ നെൽ കൃഷി വർദ്ധിപ്പിക്കാനുള്ള കർമപദ്ധതികൾക്ക് സർക്കാർ രൂപം നൽകി. അതുകൊണ്ടു തന്നെ കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താല്‍ കഴിഞ്ഞ വർഷം ഉല്‍പ്പാദനത്തില്‍ വർധനവുണ്ടായിട്ടുണ്ട്.

അതേസമയം ഉൽപാദനത്തിന് പ്രാഥമികമായി വേണ്ടുന്ന വിത്തുകളുടെ കുറവ് പരിഹരിക്കാനായിട്ടില്ല. ഗുണനിലവാരമുള്ള വിത്തുകൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനുള്ള ഉൽപ്പാദന പദ്ധതിയും വിത്തു വിതരണ സംവിധാന പദ്ധതിയും അനിവാര്യമാണ്. പദ്ധതിനിർവഹണത്തിൽ കൃഷി, തദ്ദേശസ്വയംഭരണ വകുപ്പ്, സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കുടുംബശ്രീ, എംജിഎൻആർജിഎസ് എന്നിവയുടെ സംയോജിത സമീപനം കൂടിയുണ്ടായാല്‍ ഉല്‍പ്പാദനത്തില്‍ വലിയ വർധന പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.