ETV Bharat / city

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം; ഒ.രാജഗോപാലിന്‍റെ നോട്ടീസ് തള്ളി സ്‌പീക്കര്‍ - പൗരത്വ ഭേദഗതി നിയമം

പ്രമേയത്തിൽ നിന്ന് ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്നാണ് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടത്

നിയമസഭാ വാര്‍ത്തകള്‍  Citizenship Amendment Act news  Resolution against the Citizenship Amendment Act  kerala assembly news  O. Rajagopal MLA news  പൗരത്വ ഭേദഗതി നിയമം  ഒ രാജഗോപാല്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം; ഒ.രാജഗോപാൽ എം.എൽ.എയുടെ നോട്ടീസ് സ്പീക്കർ തള്ളി
author img

By

Published : Feb 3, 2020, 4:50 PM IST

തിരുവനന്തപുരം: കേരള നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്നുള്ള ഒ.രാജഗോപാൽ എംഎൽഎയുടെ നോട്ടീസ് സ്‌പീക്കര്‍ തള്ളി. ഒ.രാജഗോപാൽ ആവശ്യപ്പെട്ട പ്രകാരമുള്ള ഭേദഗതി നോട്ടീസ് ചട്ടപ്രകാരം അംഗീകരിക്കാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. പ്രമേയം പാസാക്കാൻ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗത്തിനെത്തിയ രാജഗോപാൽ പ്രമേയത്തെ എതിര്‍ക്കുകയോ പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. ബിജെപിയുടെ ഏക എംഎൽഎയായ രാജഗോപാൽ പ്രമേയത്തെ എതിർക്കാത്തത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. രാജഗോപാലിനെതിരെ വിമർശനവും സജീവമായിരുന്നു. ഇതേ തുടർന്നാണ് രാജഗോപാൽ ഭേദഗതിക്ക് നോട്ടീസ് നൽകിയത്.

Intro:പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമസഭാ പ്രമേയത്തിൽ ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്ന ഒ.രാജഗോപാൽ എം.എൽ.എയുടെ നോട്ടീസ് സ്പീക്കർ തള്ളി.
Body:കേരള നിയമസഭ പൗരത്വ ഭേദഗതിക്കെതിരെ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്നാണ് ഒ.രാജഗോപാൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ഭേദഗതി നോട്ടീസ് ചട്ടപ്രകാരം അംഗീകരിക്കാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.പ്രമേയം പാസാക്കാൻ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗത്തിനെത്തിയ രാജഗോപാൽ പ്രമേയത്തെ എതിര്‍ക്കുകയോ പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. ബിജെപിയുടെ ഏക എം.എൽ.എയായ രാജഗോപാൽ പ്രമേയത്തെ എതിർക്കാത്തത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. രാജഗോപാലിനെതിരെ വിമർശനവും സജീവമായിരുന്നു. ഇതേ തുടർന്നാണ് രാജഗോപാൽ ഭേദഗതിക്ക് നോട്ടീസ് നൽകിയത്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.