തിരുവനന്തപുരം : സ്‌ത്രീസുരക്ഷ പാളിച്ചയിൽ സർക്കാരിനെതിരെ രൂക്ഷവിമർശവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തോക്ക് തലയ്ക്കല്‍ വച്ചുറങ്ങേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ സ്‌ത്രീകളെന്ന് അദ്ദേഹം ആരോപിച്ചു.
സ്‌ത്രീകള്‍ക്ക് കത്തി തലയ്ക്കല്‍ വച്ചുറങ്ങേണ്ട ഗതികേടുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പിന്നിടുമ്പോഴാണ് ഈ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്‍റെ ചരിത്രത്തിലില്ലാത്ത വിധം സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു. വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം സംസ്ഥാനത്ത് നാള്‍ക്കുനാള്‍ കൂടി വരികയാണ്. ശശീന്ദ്രന്‍ കേസ് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയാന്‍ പാടില്ലായിരുന്നു.
'വിജിലൻസ് നിർജീവം'
സംസ്ഥാനത്ത് വിജിലന്‍സ് സംവിധാനം നിര്‍ജീവമായി. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുന്ന നരേന്ദ്രമോദിയുടെ ശൈലിയാണ് കേരളത്തില്‍ വിജിലന്‍സിനെ ഉപയോഗിച്ച് പിണറായി വിജയനും ചെയ്യുന്നത്.
തന്‍റെ പേരില്‍ അഞ്ച് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്‍മേല്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ മുഖ്യമന്ത്രി തയാറാകണമെന്നും നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
also read: കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ