ETV Bharat / city

പി.എസ്.സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് - ramesh chennithala

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്‍റെ സാഹചര്യത്തില്‍ പി.എസ്.സി ചെയര്‍മാന്‍ എം കെ സക്കീര്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

ഹൈക്കോടതി നിരീക്ഷണം സിബിഐ അന്വേഷണത്തിന്‍റെ അനിവാര്യത വ്യക്തമാക്കുന്നതെന്ന് രമേശ് ചെന്നിത്തല
author img

By

Published : Aug 22, 2019, 9:12 PM IST

Updated : Aug 22, 2019, 9:18 PM IST

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി.എസ്.സി പരീക്ഷ നടത്തിപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയര്‍മാന്‍ എം കെ സക്കീർ ഉടന്‍ രാജിവെക്കണമെന്നും ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുന്‍ കാലങ്ങളിലും ഇത്തരത്തില്‍ വളഞ്ഞ മാര്‍ഗത്തിലൂടെ പി.എസ്‌.സി പട്ടികയില്‍ സിപിഎമ്മുകാര്‍ കയറിപ്പറ്റിയോയെന്നത് പരിശോധിക്കണം. ആദ്യമേ വെള്ളപൂശിയ ഈ ക്രമക്കേട് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കുന്നത് ഫലപ്രദമാകില്ല. ഇതില്‍ സമഗ്ര അന്വേഷണം വേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് ആദ്യമേ ഉന്നയിച്ച സിബിഐ അന്വേഷണത്തിന്‍റെ ആവശ്യകത അനിവാര്യമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Intro: എസ്.എഫ്.ഐ നേതാക്കള്‍ക്ക് പി.എസ്.സിയില്‍ ഉന്നത റാങ്ക് കിട്ടിയ സംഭവത്തില്‍ പി.എസ്.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന ഹൈകോടതി നിരീക്ഷണം  സി.ബി.ഐ. അന്വേഷണത്തിന്റെ അനിവാര്യതയാണ് വ്യക്തമാക്കുന്നതെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉന്നത ബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന സ്ഥതിയാണുള്ളതെന്ന കോടതി നിരീക്ഷണവും അതീവ ഗൗരവമുള്ളതാണ്. ഈ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ എം.കെ.സക്കീർ ഉടന്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളിലും ഇത്തരത്തില്‍ വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ പിഎസ്.സി പട്ടികയില്‍ സി.പി.എമ്മുകാര്‍  കയറിപ്പറ്റിയോ എന്നത് പരിശോധിക്കണം.
മുഖ്യമന്ത്രി ആദ്യമേ വെള്ളപൂശിയ ഈ ക്രമക്കേട് ആഭ്യന്തര വകുപ്പ്  ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കുന്നത് ഫലപ്രദമാകില്ല.ഇതില്‍  സമഗ്ര അന്വേഷണം വേണ്ടിയിരിക്കുന്നു.  അതുകൊണ്ട് തന്നെ യു.ഡി.എഫ് ആദ്യമേ ഉന്നയിച്ച സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യകത അനിവാര്യമായിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.Body:....Conclusion:
Last Updated : Aug 22, 2019, 9:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.