ETV Bharat / city

ഒക്‌ടോബറില്‍ കേരളത്തില്‍ പെയ്‌തത് 120 വര്‍ഷത്തിനിടയിലെ റെക്കോഡ് മഴ - കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ കണക്ക് വാര്‍ത്ത

2021 ഒക്‌ടോബറില്‍ സംസ്ഥാനത്ത് 589.9 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.

ഒക്‌ടോബര്‍  ഒക്‌ടോബര്‍ മഴ  120 വര്‍ഷം മഴ  120 വര്‍ഷം മഴ വാര്‍ത്ത  120 വര്‍ഷം റെക്കോഡ് മഴ  120 വര്‍ഷം റെക്കോഡ് മഴ വാര്‍ത്ത  കേരളം ഒക്‌ടോബര്‍ മഴ വാര്‍ത്ത  കേരളം ഒക്‌ടോബര്‍ മഴ  റെക്കോഡ് മഴ വാര്‍ത്ത  റെക്കോഡ് മഴ  മഴ വാര്‍ത്ത  കേരളം മഴ വാര്‍ത്ത  കേരളം മഴ  rainfall news  kerala rain news  kerala rainfall news  record rain news  120 record rain news  october rainfall news  october rainfall  rainfall october news  rainfall october  IMD  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്ത  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ കണക്ക് വാര്‍ത്ത  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ കണക്ക്
ഒക്‌ടോബറില്‍ പെയ്‌തത് 120 വര്‍ഷത്തിനിടയിലെ റെക്കോഡ് മഴ
author img

By

Published : Nov 7, 2021, 3:46 PM IST

തിരുവനന്തപുരം: ഒക്‌ടോബറില്‍ ലഭിച്ചത് കഴിഞ്ഞ 120 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഒക്‌ടോബറില്‍ കേരളത്തില്‍ 589.9 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 1901ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ച മഴയുടെ ഇരട്ടിയാണ് ഇത്തവണ ലഭിച്ചത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്‍റെ ബാക്കിയാണ് ഒക്ടോബറില്‍ ലഭിച്ചതെന്ന് ഐഎംഡി ഡയറക്‌ടര്‍ പി.എസ് ബിജു പറഞ്ഞു. ഒക്‌ടോബര്‍ 25 വരെ ഇത് തുടര്‍ന്നു. ഇതിന് ശേഷം വടക്ക് കിഴക്കന്‍ കാലവര്‍ഷം ആരംഭിച്ചു.

ഈ വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ കാലവര്‍ഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലഭിച്ച മഴയിൽ കുറവുണ്ടായെന്നും ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ലഭിച്ച അധിക മഴയ്ക്ക് ശേഷമാണ് അളവ് സാധാരണ നിലയിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് മുന്‍പ് 2002 (511.7 എംഎം), 1999 (567.9 എംഎം), 1932 (543.2 എംഎം) എന്നി വര്‍ഷങ്ങളിലാണ് 500 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിയ്ക്കുന്നത്. ഏറ്റവും കുറവ് മഴ ലഭിച്ചത് 1989ലാണ്. ആ വര്‍ഷം 100 മില്ലി മീറ്ററില്‍ കുറവ് മഴയാണ് സംസ്ഥാനത്ത് പെയ്‌തത്. സാധാരണയായി 200-400 മില്ലി മീറ്ററിനിടയില്‍ മഴയാണ് സംസ്ഥാനത്ത് ലഭിയ്ക്കുന്നത്.

Also read: ചെന്നൈയില്‍ കനത്ത മഴ; ഇത്രയധികം മഴ ലഭിയ്ക്കുന്നത് 2015ലെ പ്രളയത്തിന് ശേഷം ആദ്യമായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.