ETV Bharat / city

കൊവിഡ് വ്യാപന നിരക്കില്‍ വർധന : തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ - Public meetings and gatherings banned

നേരത്തേ നിശ്ചയിച്ച യോഗങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ മാറ്റിവയ്‌ക്കണമെന്ന് ജില്ല ഭരണകൂടം

തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണങ്ങൾ  പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു  തലസ്ഥാനത്ത് വ്യാപന നിരക്ക് ഉയര്‍ന്നു  Thiruvananthapuram covid restrictions  Public meetings and gatherings banned  covid spread rate Thiruvananthapuram
കൊവിഡ് വ്യാപന നിരക്ക് വർധിക്കുന്നു: തിരുവനന്തപുരത്ത് പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു
author img

By

Published : Jan 16, 2022, 8:04 AM IST

തിരുവനന്തപുരം : കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. കൊവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം ഉത്തരവിറക്കിയത്.

നേരത്തേ നിശ്ചയിച്ച യോഗങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ അത് മാറ്റിവയ്ക്കണം. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി. കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ല പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ALSO READ: മോഷ്‌ടിച്ചത് 100ലേറെ കാറുകള്‍, ഒടുവിലത്തേതില്‍ മാര്‍ക്കറ്റില്‍ കെണിയൊരുക്കി പൊലീസ്, 'കാര്‍ രാജ' വലയില്‍

ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല.

വ്യാപാരസ്ഥാപനങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.