തിരുവനന്തപുരം : സ്വകാര്യവത്കരിക്കരിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ സർക്കാർ ഭൂമി കൈമാറ്റം ചെയ്യാതെ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. കേന്ദ്ര സർക്കാര്‍ അവരുടെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകുമ്പോൾ സർക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ വരുമ്പോൾ ഉണ്ടാകുന്ന വികസനം മുന്നിൽ കണ്ട് മാത്രമാണ് സർക്കാർ ഉദാരസമീപനം സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നഷ്ടത്തിലാണെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് മന്ത്രി ഇ.പി ജയരാജൻ സഭയെ അറിയിച്ചു. മുല്ലക്കര രത്നാകരന്റെ ചോദ്യത്തിനാണ് മന്ത്രിമാര്‍ മറുപടി നൽകിയത്.