ETV Bharat / city

സംസ്ഥാനത്ത് ഫെബ്രുവരി നാലുമുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

പ്രതിസന്ധി മറികടക്കാൻ ചാർജ് വർധനവ്, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജി.എസ്.ടി ഇളവ് എന്നിവ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചത്.

അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്  ഡീസൽ വില വർധനവ് കേരളം  രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്  ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ  private bus strike
സ്വകാര്യ ബസ് സമരം
author img

By

Published : Jan 25, 2020, 1:06 PM IST

Updated : Jan 25, 2020, 4:48 PM IST

തൃശൂർ: സംസ്ഥാനത്ത് ഫെബ്രുവരി നാലുമുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. ഡീസൽ വില വർധനവ് ഉൾപ്പടെയുള്ള അധികബാധ്യതകളെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ബസുടമകൾ തൃശൂരിൽ അറിയിച്ചു. വിലവർധനക്ക് പുറമേ ഡീസലിന്‍റെ ഗുണനിലവാരവും കുറഞ്ഞു. ഇതോടെ 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യത ഉണ്ടാകുന്നതായി ബസുടമകൾ പറഞ്ഞു.

സംസ്ഥാനത്ത് ഫെബ്രുവരി നാലുമുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

ഇൻഷുറൻസ്, ടയർ തേയ്‌മാനം, സ്പെയർ പാർട്‌സ് എന്നിവയിലുണ്ടായ വർധനവും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇനിയും നടപ്പിലാക്കിയിട്ടില്ല. പ്രതിസന്ധി മറികടക്കാൻ ചാർജ് വർധനവ്, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജി.എസ്.ടി ഇളവ് എന്നീ മാർഗങ്ങളാണ് ബസുടമകൾ മുന്നോട്ട് വെക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയെ തുടര്‍ന്ന് പിൻവലിച്ചിരുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറക്കുക, വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസുടമകൾ ആവശ്യപ്പെടുന്നത്.

Intro:സംസ്ഥാനത്ത് ഫെബ്രുവരി നാലുമുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്.ഇന്ധന വിലവർധനവുൾപ്പടെ അധിക ബാധ്യതകളെ തുടർന്ന് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും യാത്രാ നിരക്ക് വർദ്ധനവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് സ്വകാര്യ ബസ് ഉടമകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.Body:യാത്രാ നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടാണ് ഫെബ്രുവരി നാല് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നത്.ഡീസൽ വിലവർധനവുൾപ്പടെ അധിക ബാധ്യതകളെ തുടർന്ന് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങുന്നതെന്ന് ബസുടമകൾ തൃശൂരിൽ അറിയിച്ചു.വിലവർധനക്ക് പുറമേ ഡീസലിന്‍റെ ഗുണനിലവാരവും കുറഞ്ഞു. ഇതോടെ 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകൾ പറഞ്ഞു.ഇൻഷുറൻസ്, ടയർ തേയ്മാനം, സ്പെയർ പാർട്സ് എന്നിവയിലുണ്ടായ  വർദ്ധനവും ബസ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇനിയും നടപ്പിലാക്കിയിട്ടില്ല. പ്രതിസന്ധി മറികടക്കാൻ ചാർജ് വർധനവ്, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജിഎസ്ടി ഇളവ് എന്നീ മാർഗങ്ങളാണ് ബസുടമകൾ മുന്നോട്ട് വെക്കുന്നത്.കഴിഞ്ഞ വര്‍ഷം  നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയെ തുടര്‍ന്ന്  പിൻവലിച്ചിരുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Jan 25, 2020, 4:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.