ETV Bharat / city

പോത്തൻകോട് സമ്പൂര്‍ണ അടച്ചിടല്‍ - pothencode kadkampally

pothencode kadkampally  പോത്തന്‍കോട്
പോത്തൻകോട് സമ്പൂര്‍ണ അടച്ചിടല്‍
author img

By

Published : Mar 31, 2020, 12:30 PM IST

Updated : Mar 31, 2020, 3:26 PM IST

12:26 March 31

പോത്തൻകോട് ഗ്രാമപഞ്ചായത്ത്, അണ്ടൂർക്കോണം പഞ്ചായത്തിലെ പോത്തൻകോട്ടുമായി ചേർന്ന പ്രദേശങ്ങൾ, തിരുവനന്തപുരം കോർപ്പറേഷനിലെ കാട്ടായിക്കോണം വാർഡിലെ പോത്തൻകോടുമായി ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങളാണ് സമ്പൂർണ നിയന്ത്രണത്തിൽ പോകേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

തിരുവനന്തപുരം: കെവിഡ് ബാധിച്ച് 68 കാരൻ മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പ്രദേശത്ത് മൂന്നാഴ്ച സർക്കാർ ക്വാറന്‍റൈൻ പ്രഖ്യാപിച്ചു. പോത്തൻകോട്, അണ്ടൂര്‍കോണം, മംഗലപുരം, മാണിക്കല്‍, വെമ്പായം എന്നീ ഗ്രാമപഞ്ചായത്തുകളും കാട്ടായിക്കോണം (തിരുവനന്തപുരം നഗരസഭയിലെ വാര്‍ഡ്) എന്നിവിടങ്ങളിലെ ജനങ്ങളാണ് സമ്പൂർണ നിയന്ത്രണത്തിൽ പോകേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 

മാർച്ച് 1 ന് ശേഷം വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഈ പ്രദേശങ്ങളിൽ മടങ്ങിയെത്തിയവർ ഇക്കാര്യം അധികൃതരെ അറിയിക്കുകയും സ്വയം ക്വാറന്‍റൈനിൽ പോകേണ്ടതുമാണ്. വിവരം അറിയിക്കാത്തവരെ കണ്ടെത്താൻ പാസ്പോർട്ട് പരിശോധന ഉൾപ്പെടെ നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ 1077 എന്ന ഹെൽപ്പ് ലൈൻ നമ്പരും ഏർപ്പെടുത്തി. ഇപ്പോൾ സമൂഹ വ്യാപനം സംശയിക്കുന്നില്ലെങ്കിലും അതുണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങളെന്നും മന്ത്രി കടകംപള്ളി അറിയിച്ചു.

Last Updated : Mar 31, 2020, 3:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.