തിരുവനന്തപുരം : പൊന്മുടിയില്‍ ഫെബ്രുവരി 21 മുതല്‍ സന്ദര്‍ശകരെ അനുവദിക്കും. കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ് സുപ്രധാന വിനോദസഞ്ചാരകേന്ദ്രം അടച്ചിട്ടത്. തിരുവനന്തപുരം വനം ഡിവിഷനിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച മുതല്‍ സഞ്ചാരികളെ അനുവദിക്കും.
Also read: കാത്തിരിപ്പിന്‍റെ രണ്ട് വർഷം, സ്‌കൂളുകൾ തുറന്നു.. ഇനി പഠനോത്സവ ദിനങ്ങൾ
കല്ലാര്‍ മീന്‍മുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്.