തിരുവനന്തപുരം : ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ എസ്.ഐ സജികുമാറിനെതിരെ വ്യാപാരികളുടെ നേത്യത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ശ്രീകാര്യത്തെ കച്ചവട സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവര്‍ കടകള്‍ക്ക് സമീപം വാഹനം നിര്‍ത്തിയതിനെ ചോദ്യം ചെയ്യുകയും, അനാവശ്യമായി പിഴ ഈടാക്കുകയും ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
കഴിഞ്ഞ ദിവസം എസ്.ഐയുടെ നടപടിയെ ചോദ്യം ചെയ്‌ത സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്‌റ്റാലിന്‍ ഡിക്രൂസിന് നേരെ എസ്‌ഐ അസഭ്യം പറഞ്ഞതായും സ്റ്റാലിനെ കള്ള കേസില്‍ കുടുക്കിയെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ആരോപണ വിധേയനായ എസ്ഐയെ തൽസ്ഥാനത്ത് നിന്നും നീക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മാർച്ചിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ നേതാക്കൾ പറഞ്ഞു.