ETV Bharat / city

യുവാവിനെ കസ്‌റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ - poovar police torture news

സംഭവവുമായി ബന്ധപ്പെട്ട് പൂവാർ എസ്‌ഐ സനലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു

പൊലീസ് മര്‍ദനം വാര്‍ത്ത  പൊലീസ് മര്‍ദ്ദനം വാര്‍ത്ത  പൂവാര്‍ പൊലീസ് മര്‍ദ്ദനം വാര്‍ത്ത  പൂവാര്‍ യുവാവ് പൊലീസ് മര്‍ദനം വാര്‍ത്ത  യുവാവ് പൊലീസ് കസ്‌റ്റഡി മര്‍ദനം വാര്‍ത്ത  പൂവാര്‍ എസ്‌ഐ മര്‍ദനം വാര്‍ത്ത  എസ്‌ഐ സസ്‌പെന്‍ഷന്‍ വാര്‍ത്ത  മര്‍ദനം എസ്‌ഐ സസ്‌പെന്‍ഷന്‍ വാര്‍ത്ത  മര്‍ദ്ദനം എസ്‌ഐ സസ്‌പെന്‍ഷന്‍ വാര്‍ത്ത  police torture man news  police harassment poovar news  poovar man tortured news  poovar police torture news  poovar si suspended news
യുവാവിനെ കസ്‌റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍
author img

By

Published : Sep 21, 2021, 1:56 PM IST

Updated : Sep 21, 2021, 2:07 PM IST

തിരുവനന്തപുരം: പൂവാറിൽ യുവാവിനെ എസ്‌ഐ കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി. പൂവാർ കല്ലിംഗവിളാകാം സ്വദേശി സുധീർഖാനെയാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ എസ്‌ഐ സനലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എസ്ഐക്കെതിരെ നടപടിയെടുത്തത്.

ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. ഭാര്യയെ ബീമാപള്ളിയിലെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാറിൽ നിൽക്കുകയായിരുന്ന സുധീര്‍ ഖാനോട് പൊലീസ് സംഘം ലൈസൻസ് ആവശ്യപ്പെട്ടു. രേഖകൾ ബൈക്കിൽനിന്ന് എടുക്കുന്നതിനു മുമ്പ് തന്നെ മർദനം ആരംഭിക്കുകയായിരുന്നുവെന്നും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരും എസ്ഐയും സ്റ്റേഷനിലെത്തി മർദനം തുടർന്നുവെന്നും പരാതിയില്‍ പറയുന്നു.

യുവാവിനെ കസ്‌റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

അതേസമയം, പൂവാറിൽ ബോട്ട് ടൂറിസത്തിനായി എത്തുന്ന വിനോദസഞ്ചാരികളെ ചിലർ ശല്യപ്പെടുത്തുന്നത് പതിവാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതാണെന്നും സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത സുധീർ ഖാനെ വൈകിട്ടോടെ വിട്ടയയ്ക്കുകയുമായിരുന്നുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

Also read: ഹെല്‍മെറ്റ് ധരിക്കാത്തതിന് യുവാവിന് പൊലീസ് മര്‍ദനം

Last Updated : Sep 21, 2021, 2:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.