തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പൊലീസുകാരുടെ ഡ്യൂട്ടിയിൽ പരിഷ്കാരം. ഇതു സംബന്ധിച്ച് ഡി.ജി.പിയുടെ ഉത്തരവിറങ്ങി. പൊലീസ് സ്റ്റേഷനുകളിൽ ജീവനക്കാരുടെ എണ്ണം അമ്പതു ശതമാനമായി കുറച്ചു. ബാക്കിയുള്ളവർക്ക് ഈ സമയം വിശ്രമം അനുവദിക്കും.
ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷനുകളിൽ എത്തുന്നത് പരമാവധി ഒഴിവാക്കി ഡ്യൂട്ടി സ്ഥലത്ത് നേരിട്ട് എത്തിയാൽ മതിയാകും. പരമാവധി സ്ഥലങ്ങളിൽ ഏഴ് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഏഴ് ദിവസത്തെ വിശ്രമം അനുവദിക്കും. ജാമ്യം ലഭിക്കുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ദിവസേനയുള്ള വാഹന പരിശോധനയും ഒഴിവാക്കും. തിരക്കുള്ള ജങ്‌ഷനുകളിൽ മാത്രമെ ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിക്കു. ഗർഭിണികളെയും അമ്പത് വയസ് കഴിഞ്ഞവരെയും ജീവിത ശൈലി രോഗങ്ങൾ ഉള്ളവരേയും പുറത്തെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ഒഴിവാക്കണം. ഡ്യൂട്ടി സമയത്ത് പൊലീസുകാർ മാസ്കും ഗ്ലൗസും നിർബന്ധമായും ധരിക്കണമെന്നും ഡിജിപിയുടെ നിർദേശിച്ചു.