ETV Bharat / city

വെഞ്ഞാറമൂട് ഇരട്ടക്കൊല; രണ്ടാം പ്രതി പിടിയില്‍ - തിരുവനന്തപുരം കൊലപാതകം

ബന്ധുവീട്ടില്‍ നിന്നാണ് രണ്ടാം പ്രതി അൻസാറിനെ പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.

വെഞ്ഞാറമൂട് ഇരട്ടക്കൊല  venjaramood murder  dyfi murder  തിരുവനന്തപുരം കൊലപാതകം  പാര്‍ട്ടി കൊല
വെഞ്ഞാറമൂട് ഇരട്ടക്കൊല; രണ്ടാം പ്രതി പിടിയില്‍
author img

By

Published : Sep 5, 2020, 4:41 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അന്‍സാര്‍ അറസ്റ്റില്‍. ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. പത്ത് പ്രതികളും പിടിയിലായതോടെ കേസിലെ ഉന്നത ഗൂഡാലോചനയിലേക്കുള്ള അന്വേഷണത്തിന് പൊലീസിന് കടക്കാനാകും. പിടിയിലായവര്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയവരെ കണ്ടെത്താന്‍ പൊലീസ് ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കും. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.