തിരുവനന്തപുരം : സംസ്ഥാനത്ത് കോടതികളില്‍ ഉള്‍പ്പടെ ഭരണഭാഷ മാതൃഭാഷയാക്കാനുള്ള നടപടികള്‍ തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതികളില്‍ മാതൃഭാഷ കൊണ്ടുവരുന്നതില്‍ ഹൈക്കോടതിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നയം നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റിലും വിവിധ വകുപ്പുകളിലും കൈകാര്യം ചെയ്യുന്ന ഫയലുകളും ഉത്തരവുകളും പൂര്‍ണമായും മലയാളത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം.
ALSO READ : തിയേറ്ററുകള്‍ തുറന്നതില്‍ സന്തോഷമെന്ന് സിബി മലയിലും ആസിഫ് അലിയും
ഈ നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി മലയാളം ഔദ്യോഗിക ഭാഷയാക്കിയിട്ടില്ലാത്ത എല്ലാ വകുപ്പുകളിലും പ്രത്യേക സാഹചര്യങ്ങളിലൊഴികെ മലയാളം ഉപയോഗിക്കേണ്ടതാണെന്ന് 2015 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രസ്തുത നിര്‍ദേശം 2017 മെയ് 1 മുതല്‍ പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിനായി ഭരണഭാഷാ പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.