ETV Bharat / city

"വിവാദ വനിതയ്ക്ക് ഐടി വകുപ്പുമായി ബന്ധമില്ല": ആരോപണങ്ങൾ നിഷേധിച്ച് മുഖ്യമന്ത്രി - സ്വപ്‌ന കേസ്

"സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നപ്പോൾ അത്തരമൊരാൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഇരിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയത്" എന്നും മുഖ്യമന്ത്രിയുടെ വിശദീകരണം.

pinarayi vijayan on gold smuggling issue  gold smuggling issue  pinarayi vijayan press meet  മുഖ്യമന്ത്രി  സ്വപ്‌ന കേസ്  സ്വര്‍ണകടത്ത്
"വിവാദ വനിതയ്ക്ക് ഐടി വകുപ്പുമായി ബന്ധമില്ല": മുഖ്യമന്ത്രി
author img

By

Published : Jul 7, 2020, 7:57 PM IST

തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ മാറ്റി നിർത്തിയത് പൊതുസമൂഹത്തിൽ ആരോപണം ഉയർന്നതിനാലെന്ന് മുഖമന്ത്രി പിണറായി വിജയൻ. സ്വപ്ന സുരേഷിന് ഐടി വകുപ്പുമായി ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറിനെതിരെ സ്വീകരിച്ച നടപടി നിയമപരമായ നടപടിയെന്ന് വ്യാഖ്യാനിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നപ്പോൾ അത്തരമൊരാൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഇരിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് മാറ്റിയത്. യുഡിഎഫിന് ഇത് ചിന്തിക്കാൻ പോലും കഴിയാത്ത നടപടിയാണെന്നും പിണറായി വിജയൻ പറഞ്ഞു.

വിവാദ വനിതയ്ക്ക് ഐടി വകുപ്പുമായി ഒരു ബന്ധവുമില്ല. വകുപ്പിന്‍റെ നിരവധി പ്രോജക്ടുകളിൽ മാർക്കറ്റിങ് ചുമതല ഈ വനിതക്ക് ഉണ്ടായിരുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനം പ്ലെയ്സ്മെന്‍റ് ഏജൻസി വഴിയാണ്. അതിൽ അസ്വാഭാവികതയില്ല. യുഎഇ കോൺസുലേറ്റിലേയും എയർ ഇന്ത്യയിലേക്കും പ്രവൃത്തി പരിചയം ഇതിന് പരിഗണിച്ചിട്ടുണ്ടാകാം. ഇവരെ ആ പദവികളിലേക്ക് ശുപാർശ ചെയ്തത് ആരെന്നത് പുറത്തുവരണം. കേരള സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും നടന്നിട്ടില്ല. ഈ വനിതയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ക്രൈംബ്രാഞ്ച് നിഷ്പക്ഷമായ സത്യവാങ്മൂലമാണ് സമർപ്പിച്ചത്. പൊതു സമൂഹത്തിൽ തെറ്റായ കാര്യങ്ങൾ ഉയർത്തിക്കാട്ടാനാണ് ശ്രമം നടക്കുന്നത്. ഇതൊന്നും തനിക്ക് പുത്തരിയല്ല. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് കസ്റ്റംസ് പറഞ്ഞിട്ടുണ്ട്. ഇതോടെ അതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥയും തകർന്നു. യുഎഇ കോൺസുലേറ്റ് ഇഫ്താറിൽ പങ്കെടുത്ത ദൃശ്യത്തിന് ഒപ്പം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. പ്രതിപക്ഷനേതാവും ബിജെപി അധ്യക്ഷനും പഴയ ഓർമകൾ കണ്ട് പനിക്കേണ്ട. ഈ കേസിനെ സോളാർ കേസുപോലെ വരച്ചുകാട്ടാൻ ആണ് ചിലരുടെ ശ്രമം. ദുർഗന്ധം വമിക്കുന്ന ചെളിയിൽ മുങ്ങി കിടക്കുന്നവർക്ക് മറ്റുള്ളവരും അത്തരത്തിൽ ആകണം എന്ന് ആഗ്രഹം ഉണ്ടാകും. എന്നാൽ തങ്ങൾ അത്തരക്കാരല്ലെന്ന് യുഡിഎഫ് ഓർക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.