ETV Bharat / city

പേഴ്‌സണൽ സ്റ്റാഫ് വിവാദം: 'ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ല', വിമർശനവുമായി കെ മുരളീധരൻ എം.പി - K. Muraleedharan M.P against governor

തുടക്കം മുതൽ സർക്കാർ ഗവർണറുടെ ആഗ്രഹങ്ങൾ നടപ്പാക്കി കൊടുത്തുവെന്നും അതിന്‍റെ വിലയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നൽകുന്നതെന്നും കെ മുരളീധരൻ എം.പി.

പേഴ്‌സണൽ സ്റ്റാഫ് വിവാദം  ഗവർണർക്കെതിരെ കെ മുരളീധരൻ എംപി  സർക്കാർ ഗവർണറുടെ ആഗ്രഹങ്ങൾ സാധിച്ചുനൽകി  സർക്കാർ ധൈര്യം കാണിക്കണമെന്ന് കെ മുരളീധരൻ  personal staff controversy  governor staff controversy updates  K. Muraleedharan M.P against governor  arif muhammad khan updates
പേഴ്‌സണൽ സ്റ്റാഫ് വിവാദം: 'ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ല', വിമർശനവുമായി കെ മുരളീധരൻ എം.പി
author img

By

Published : Feb 20, 2022, 12:41 PM IST

Updated : Feb 20, 2022, 12:52 PM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ എം.പി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ തീരുമാനം റദ്ദാക്കാനുള്ള അധികാരം ഭരണഘടന ഗവർണർക്ക് നൽകിയിട്ടില്ല. ആവശ്യമുള്ളതിലും ഇല്ലാത്തതിലും തലയിടുകയാണ് ഗവർണർ. ഉപദേശവും നിർദേശങ്ങളും നൽകാമെന്നല്ലാതെ ഒരിഞ്ചു മുന്നോട്ട് പോകാൻ ഗവർണർക്കാവില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു.

ഗവർണറുടെ അനാവശ്യ നിർദേശങ്ങൾ തള്ളിക്കളയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു. പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് തെറ്റാണെന്ന അഭിപ്രായം യുഡിഎഫിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ ഇത്തരത്തിൽ തരംതാഴ്ന്നതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പങ്കുണ്ട്. തുടക്കം മുതൽ ഗവർണറുടെ ആഗ്രഹങ്ങൾ സർക്കാർ നടപ്പാക്കി കൊടുത്തു. അതിന്‍റെ വിലയാണ് ഇപ്പോൾ നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ ഗവർണർ നിർദേശിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ഭരണപക്ഷത്തിന് പോലും വേണ്ടാത്ത പ്രസംഗമായി ഗവർണറുടെ പ്രസംഗം മാറി

ഗവർണർ വന്ന് നയപ്രഖ്യാപനം നടത്താൻ വേണ്ടി ഒരുദ്യോഗസ്ഥനെ ബലി കൊടുത്തത് ശരിയായ നടപടിയല്ല. ഉത്തരവ് നടപ്പാക്കിയ ഉദ്യോഗസ്ഥനെ ഗവർണറിൽ നിന്ന് രക്ഷിക്കാൻ കഴിയാത്ത ആളാണ് മുഖ്യമന്ത്രിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി. മമതാ ബാനർജിയും ചരൺ ജിത് സിംഗ് ചന്നിയും കാണിച്ച ധൈര്യം പോലും പിണറായി കാണിച്ചില്ല. പൂച്ചയെ കണ്ട് മുഖ്യമന്ത്രി പേടിച്ചാൽ പിന്നെ പുലിയെ കാണുമ്പോൾ എന്താകും അവസ്ഥയെന്നും മുരളീധരൻ പരിഹസിച്ചു.

രാജ്ഭവനിൽ ഇതുവരെ രാഷ്ട്രീയ നിയമനം നടന്നിട്ടില്ല. ഹരി എസ് കർത്ത രാഷ്ട്രീയം നിർത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പോലും ഹരി എസ് കർത്ത നേമത്ത് സജീവമായിരുന്നു. ഹരി എസ് കർത്തയുടെ നിയമന ഫയൽ സർക്കാർ തിരിച്ചയക്കണമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഉത്തരവിൽ സർക്കാർ അതൃപ്‌തി രേഖപ്പെടുത്തിയത് കൈകഴുകൽ മാത്രമാണ്.

കിഴക്കമ്പലം കൊലപാതകം മൃഗീയം
കിഴക്കമ്പലം കൊലപാതകം കേരളത്തിന്‍റെ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന സംഭവമെന്ന് കെ.മുരളീധരൻ എം.പി. ദീപുവിന്‍റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം വേണം. ഭരണകക്ഷി എംഎൽഎക്കെതിരെ സമരം ചെയ്യാൻ പോലും അവകാശം ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ട്വന്‍റി ട്വന്‍റിയുടെ പ്രവർത്തനമാണ് കുന്നത്തുനാട് മണ്ഡലത്തിൽ യു.ഡി.എഫിനെ തോൽപിച്ച് എൽ.ഡി.എഫിനെ വിജയിപ്പിച്ചത്.

എൽ.ഡി.എഫിനെ ജയിപ്പിച്ചതിന് പലിശയടക്കം തിരിച്ചു നൽകി. അതിന് ഇരയായത് പാവം ദലിത് യുവാവാണ്. വിഷയത്തിൽ മാർക്സിസ്റ്റ് പാർട്ടി നിലപാട് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

READ MORE: 'രാജ്ഭവൻ നിയന്ത്രിക്കാൻ ചിലര്‍ ശ്രമിക്കുന്നു'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

Last Updated : Feb 20, 2022, 12:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.