തിരുവനന്തപുരം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ഇനി മുതൽ ആരാധനാലയങ്ങളുടെ നിര്‍മാണം ആരംഭിക്കാമെന്ന് മന്ത്രി എം.വി ഗോവിന്ദൻ്റെ ഓഫിസ് അറിയിച്ചു. ജില്ല കലക്ടർമാരുടെ അനുമതിപത്രം ഉണ്ടെങ്കിൽ മാത്രമേ ഇതുവരെ തദ്ദേശഭരണ സ്ഥാപനങ്ങൾ ആരാധനാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമ്മാണ പെർമിറ്റും നമ്പറും നൽകിയിരുന്നുള്ളൂ.
also read: ഗുണമേന്മയേറിയ ജീവിതം ഉറപ്പാക്കുകയാണ് ഇടതുസർക്കാരിന്‍റെ ലക്ഷ്യമെന്ന് എം.വി ഗോവിന്ദൻ
അതാത് പ്രദേശത്തെ ആരാധനാലയങ്ങൾ സംബന്ധിച്ച് പ്രദേശവാസികളുടെ വികാരം മനസിലാക്കി തീരുമാനമെടുക്കാൻ പുതിയ തീരുമാനം വഴിയൊരുക്കും. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്ക് സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസങ്ങളും കാലതാമസവും ഒഴിവാക്കുകയാണ് പുതിയ ഉത്തരവിന്‍റെ ലക്ഷ്യമെന്ന് തദ്ദേശഭരണ വകുപ്പ് വ്യക്തമാക്കി.