ETV Bharat / city

പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ പിടിയില്‍

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ 11 പേരും

people who attacked police arrested  kerala police news  കേരള പൊലീസ് വാർത്തകള്‍  പൊലീസിന് നേരെ ബോംബേറ്
പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ പിടിയില്‍
author img

By

Published : Jul 19, 2021, 11:47 AM IST

തിരുവനന്തപുരം: കോട്ടൂരിൽ പൊലീസിന് നേരെയും വീടുകൾക്കു നേരെയും പെട്രോൾ ബോംബെറിയുകയും കല്ലേറ് നടത്തിയും മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുകയും ചെയ്ത കേസില്‍ 11 പേരെ കൂടെ പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം പിടിയിലായ അമൻ എന്ന 19 കാരനില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാടിനുള്ളിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് കൂട്ടുപ്രതികളെ പൊലീസ് പിടികൂടിയത്.

അറസ്റ്റിലായ പ്രതികള്‍

ഉഴമലയ്ക്കൽ പുതുകുളങ്ങര ആസിഫ്( 25 ), പൂവച്ചൽ കൊണ്ണിയൂർ വസീം( 22), പൂവച്ചൽ ഉണ്ടപ്പാറ ആഷിഖ് ( 19 ), അരുവിക്കര മുണ്ടേല സിബി വിജയൻ ( 22), വീരണകാവ് രഞ്ജിത്ത്( 22), വീരണകാവ് മുള്ളുപാറയ്ക്കൽ അഭിജിത്ത് ( 22), അമ്പൂരി തേക്കുപാറ രതീഷ് ( 22), അമ്പൂരി കുടപ്പനമൂട് അനു( 31), കാട്ടാക്കട ആമച്ചൽ ശരത് ( ശംഭു, 23), കോട്ടൂർ നെല്ലികുന്ന് കോളനിയിൽ അജിത്ത് ( 23), പൂവച്ചൽ പന്നിയോട് കുന്നിൽ വീട്ടിൽ ഹരിക്യഷ്ണൻ ( 23) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

ആക്രമണത്തിന് കാരണം

നെല്ലിക്കുന്ന് കോളനിയിലും കോട്ടൂർ വനമേഖലകളിലുമായി വളർന്നു വരുന്ന കഞ്ചാവ് , ലഹരിമരുന്ന്, വ്യാജവാറ്റ് മാഫിയകൾക്കെതിരെ പൊലീസ് നടപടിയെടുത്തതിന്‍റെ പ്രതികാരമായാണ് പ്രതികൾ പൊലീസ് ജീപ്പിൽ പെട്രോൾ ബോംബെറിഞ്ഞശേഷം ആക്രമിച്ചത്. അക്രമത്തിൽ പരിക്കേറ്റ സിപിഒ ടിനോ ജോസഫ് ഇപ്പോഴും ചികിൽസയിലാണ്.

അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതികള്‍

പിടിയിലായ പ്രതികൾ പലരും മുൻപും കുറ്റ ക്യത്യങ്ങളിൽ ഏർപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുള്ളതാണ്. കൊലപാതകം, കൊലപാതകശ്രമം, വാഹനമോഷണം, ഭവനഭേദനം, ബൈക്കിൽ കറങ്ങി മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റക്യത്യങ്ങളിൽ ജില്ലയിലും തമിഴ്‌നാട്ടിലും വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.

പ്രതികളുമായി വനമേഖലയിൽ ഉൾപ്പടെ നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.

ALSO READ: മാതാവിനെ മര്‍ദിക്കുന്നത് തടഞ്ഞ ബന്ധുവിനെ യുവാവ് ചവിട്ടിക്കൊന്നു; പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.