തിരുവനന്തപുരം: യുഡിഎഫിന്‍റെ സ്‌പീക്കര്‍ സ്ഥാനാർഥിയായി പി.സി വിഷ്‌ണുനാഥിനെ പ്രഖ്യാപിച്ചു. പി.സി വിഷ്‌ണുനാഥ് പത്രിക സമർപ്പിച്ചു. നാളെ രാവിലെ 9 മണിക്കാണ് സ്‌പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് ഇടതുമുന്നണിയുടെ സ്‌പീക്കർ സ്ഥാനാർഥി. എൽഡിഎഫിന് 99 ഉം യുഡിഎഫിന് 41 ഉം അംഗങ്ങളുള്ളതിനാൽ എം.ബി രാജേഷ് സ്‌പീക്കറാകുമെന്ന് ഉറപ്പാണ്. തൃത്താല നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് എം.ബി രാജേഷ് നിയമസഭയിലെത്തിയത്. കൊല്ലം കുണ്ടറയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് പിസി വിഷ്‌ണുനാഥ്.
Read more: ലോക്‌സഭാ പരിചയത്തില്‍ എംബി രാജേഷ് സ്‌പീക്കറാകും, ഹാട്രിക് ജയവുമായി ചിറ്റയം ഡെപ്യൂട്ടി
നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്‌പീക്കറാകുന്നത് ഇതാദ്യമാണ്. സഭയിലെ ആദ്യ അവസരത്തിൽ സ്‌പീക്കറായ മറ്റു രണ്ടുപേർ ടി.എസ് ജോണും കെ.സി ജോസഫുമാണ്. ഇരുവരും എംഎൽഎ എന്ന നിലയിൽ ആദ്യ ടേമിന്‍റെ അവസാന കാലത്താണ് സ്‌പീക്കറായത്.