തിരുവനന്തപുരം : മാസ്‌ക് ധരിക്കാതെ കുടുംബ സമ്മേതം കോവളം സന്ദര്‍ശിച്ച ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. മന്ത്രിയുടെ പോസ്റ്റിന് താഴെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളുമാണ് നിറയുന്നത്.
ഭാര്യയും കുടുംബാംഗങ്ങളായ നാല് പേരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാസ്‌ക് ധരിക്കാത്തതിന്‍റെ പേരില്‍ സാധാരണക്കാര്‍ക്ക് നേരെ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ALSO READ: ഗുലാബ് ചുഴലിക്കാറ്റ് ; സംസ്ഥാനത്ത് മഴ തുടരും , രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഇതോടൊപ്പം ട്രോളന്‍മാരും പോസ്റ്റിന് താഴെ സജീവമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള പരാതികളും പോസ്റ്റിന് താഴെ കമന്‍റുകളായി വന്നിട്ടുണ്ട്. റോഡുകളുടെ പരിതാപകരമായ അവസ്ഥകളാണ് ഇത്തരം പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നത്.