ETV Bharat / city

ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ, ഓക്‌സിജൻ ബോട്ടില്‍ കയ്യില്‍ കൊണ്ടു നടക്കാം - ഇറ്റാലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓക്സിജൻ സപ്ലിമെന്‍റ്

തിരുവനന്തപുരം പട്ടം എൽഐസി ഓഫീസിന് സമീപം സീനിയർ സിറ്റിസൺസ് കൂട്ടായ്മ നടത്തുന്ന ആർടിഎഫ് മെഡിക്കൽസിൽ ഓക്സിജൻ ബോട്ടില്‍ വാങ്ങാനുള്ളവരുടെ തിരക്കേറുകയാണ്. ഇറ്റാലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓക്സിജൻ സപ്ലിമെന്‍റ് തെന്നിന്ത്യയിൽ തന്നെ ആദ്യമായാണ് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയത്.

oxygen-bottle-supplement-using-italian-technology-trivandrum-rtf-medicals
ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ, ഓക്‌സിജൻ ബോട്ടില്‍ കയ്യില്‍ കൊണ്ടു നടക്കാം
author img

By

Published : Feb 14, 2021, 7:53 PM IST

Updated : Feb 14, 2021, 11:00 PM IST

തിരുവനന്തപുരം: കൊവിഡ് കാലം മനുഷ്യനെ പലതും പഠിപ്പിച്ചു. പുതിയ ജീവിത രീതികളും ജീവിത ശൈലിയും മനുഷ്യൻ സ്വീകരിച്ചു. മാസ്ക്കും സാനിറ്റൈസറും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി. ഇന്നിപ്പോൾ മാസ്ക്കും സാനിറ്റൈസറും മാത്രമല്ല, ഒരു ബോട്ടിലില്‍ ഓക്‌സിജനും ആളുകൾ കയ്യില്‍ കരുതി തുടങ്ങി. ഓക്‌സിജൻ ബോട്ടില്‍ എന്ന് കേട്ട് അമ്പരക്കേണ്ട...

ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ, ഓക്‌സിജൻ ബോട്ടില്‍ കയ്യില്‍ കൊണ്ടു നടക്കാം

തിരുവനന്തപുരം പട്ടം എൽഐസി ഓഫീസിന് സമീപം സീനിയർ സിറ്റിസൺസ് കൂട്ടായ്മ നടത്തുന്ന ആർടിഎഫ് മെഡിക്കൽസിൽ ഓക്സിജൻ ബോട്ടില്‍ വാങ്ങാനുള്ളവരുടെ തിരക്കേറുകയാണ്. ഇറ്റാലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓക്സിജൻ സപ്ലിമെന്‍റ് തെന്നിന്ത്യയിൽ തന്നെ ആദ്യമായാണ് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയത്. ചെന്നൈയിലാണ് നിർമാണ യൂണിറ്റ്. ആസ്മ, ഹൃദ്രോഗം എന്നിവ ഉള്ളവർക്ക് ഈ ഓക്സിജൻ ബോട്ടിലുകൾ പ്രയോജനപ്പെടും. പടികൾ കയറുമ്പോഴും ഉയരമുള്ള സ്ഥലങ്ങളിലേക്ക് നടക്കുമ്പോഴും ശ്വാസംമുട്ടൽ അനുഭവപ്പെടുന്നവർക്കും അടുക്കള ജോലികൾക്കിടയിൽ ശ്വാസതടസം ഉണ്ടാക്കുന്നവർക്കും ഈ ഓക്സിജൻ ബോട്ടിൽ ഉപയോഗിക്കാം.

ഒറ്റനോട്ടത്തിൽ സ്പ്രേ എന്ന് തോന്നിക്കുമെങ്കിലും രണ്ടുവർഷം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് നിർമാണം. ആറ് ലിറ്റർ ഓക്സിജൻ കംപ്രസ് ചെയ്ത് 150 ഡോസുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ വാണിജ്യ സൈറ്റുകളിൽ 600 മുതൽ 650 രൂപ നിരക്കിൽ ലഭ്യമാകുന്ന ഇവ 500 രൂപയ്ക്കാണ് തിരുവനന്തപുരത്ത് നൽകുന്നത്. 250 ഗ്രാം മാത്രം ഭാരമുള്ള ബോട്ടിലുകൾ ഉപയോഗിക്കാനും എളുപ്പമാണ്. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായപ്പോഴാണ് ഇത്തരത്തിൽ ഓക്സിജൻ സപ്ലിമെന്‍റുകൾ സജീവമായത്.

പ്രതിമാസം 60 ന് മുകളിൽ ഓക്സിജൻ ബോട്ടിലുകളാണ് ആർടിഎഫിൽ വിൽപ്പന നടക്കുന്നത്. 50 ന് മുകളിൽ പ്രായമായവരാണ് പ്രധാന ആവശ്യക്കാർ. 25 വർഷങ്ങൾക്ക് മുൻപ് കുപ്പിവെള്ളം കൈയിൽ കൊണ്ടു നടന്നവരെ കളിയാക്കിയിരുന്നവർക്ക് ഇന്ന് കുപ്പിവെള്ളത്തെ ആശ്രയിക്കാതെ നിർവാഹമില്ല. ഇതിന് സമാനമാണ് ഓക്സിജൻ ബോട്ടിലുകളുടെയും കാര്യം. ഓക്‌സിജൻ ബോട്ടിലുകളുമായി പൊതുസ്ഥലങ്ങളില്‍ എത്തുന്നവരുടെ എണ്ണം വർധിക്കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.

Last Updated : Feb 14, 2021, 11:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.