ETV Bharat / city

ഇതിഹാസ ലോകത്തെ മരണമില്ലാത്ത ചിന്തകൾ : ഒവി വിജയന് നവതി - ഒവി വിജയൻ

ആദ്യ നോവലായ ഖസാക്കിന്‍റെ ഇതിഹാസം 1969ല്‍ പ്രസിദ്ധീകരിക്കുമ്പോൾ വായനയെ മലയാളി ഗൗരവ രൂപത്തില്‍ കണ്ടിരുന്നില്ല. പക്ഷേ ഖസാക്കിന് മുൻപും ശേഷവും എന്ന രീതിയിലേക്ക് മലയാള സാഹിത്യത്തെ ഒവി വിജയൻ മാറ്റിയെഴുതുന്നതിനാണ് 1970 മുതലുള്ള സാഹിത്യ ചരിത്രം സാക്ഷിയായത്. അടിയന്തരാവസ്ഥയും വിപ്ലവചിന്തകളുടെ വ്യതിയാനവും പ്രവാചക തുല്യമായ ഉൾക്കാഴ്ചയോടെ അക്ഷരങ്ങളിലേക്ക് വിജയൻ ആവാഹിച്ചപ്പോൾ അത് ധർമപുരാണമായി.

ov vijayan memmory
ഇതിഹാസ ലോകത്തെ മരണമില്ലാത്ത ചിന്തകൾ : ഒവി വിജയന് നവതി
author img

By

Published : Jul 2, 2020, 8:33 PM IST

" മന്ദാരത്തിന്‍റെ ഇലകൾ ചേർത്ത് തുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാകുകയാണ്". അക്ഷരങ്ങൾ കൊണ്ട് വിസ്മയ ലോകം തീർത്ത ഒവി വിജയൻ ഇപ്പോഴില്ല. പക്ഷേ എഴുതി തീരാത്ത ചിന്തകൾ ജീവബിന്ദുവായി ഓരോ നിമിഷത്തിന്‍റെ കണികയിലും അദ്ദേഹത്തെ മലയാളിയുടെ മനസിലെത്തിക്കും.

" മഴ പെയ്യുന്നു, മഴ മാത്രമേയുള്ളൂ, ആരോഹണമില്ലാതെ, അവരോഹണമില്ലാതെ, കാലവർഷത്തിന്‍റെ വെളുത്ത മഴ. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്‍റെ സ്പർശം. ചുറ്റും പുല്‍ക്കൊടികൾ വളർന്നു. മുകളില്‍, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി. ബസ് വരാനായി രവി കാത്തുകിടന്നു". ആദ്യ വായനയിലും അലസ വായനയിലും അലോസരപ്പെടുത്തുന്ന എഴുത്ത്.

പക്ഷേ ആവർത്തിച്ചുള്ള ഗൗരവ വായനയില്‍ മാത്രം തെളിയുന്ന ഒരു പിടി ബിംബങ്ങളുടേയും മിത്തുകളുടേയും ഐതിഹ്യങ്ങളുടേയും പ്രകൃതിയെ ആശ്രയിക്കുന്ന മനുഷ്യരുടേയും മണം അതാണ് ഒവി വിജയൻ പകർന്നുതന്നത്. അക്ഷരങ്ങളിലൂടെ ഉണർവിന്‍റെ ഊർജം പകർന്നു നല്‍കിയ കഥാകാരൻ കരിമ്പനകൾ നിറഞ്ഞ തസ്രാക്കിലേക്ക് ക്ഷണിക്കുമ്പോൾ കൂമൻകാവില്‍ ബസിറങ്ങിയ രവിയായി വായനക്കാരനെ മാറ്റിയെടുക്കുന്ന മാജിക്കല്‍ റിയലിസം. ആഴമുള്ള വായനയും അതിലേറെ ചിന്തകളും അക്ഷരങ്ങളിലും വരകളിലും നിറച്ച ഒവി വിജയൻ കാർട്ടൂണിസ്റ്റായും ചെറുകഥാ കൃത്തായും നോവലിസ്റ്റായും പത്രപ്രവർത്തകനായും മലയാളിയുടെ സാംസ്കാരിക സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞിരുന്നു. ദാർശനികതയും സമഗ്രതയും അക്ഷരങ്ങളിലൂടെ ഇതിഹാസമായി പിറവിയെടുത്തപ്പോൾ മലയാള സാഹിത്യത്തെ ലോക നിലവാരത്തിലേക്ക് കൈ പിടിച്ചുയർത്തുകയാണ് ഒവി വിജയൻ ചെയ്തത്.

ആദ്യ നോവലായ ഖസാക്കിന്‍റെ ഇതിഹാസം 1969ല്‍ പ്രസിദ്ധീകരിക്കുമ്പോൾ വായനയെ മലയാളി ഗൗരവ രൂപത്തില്‍ കണ്ടിരുന്നില്ല. പക്ഷേ ഖസാക്കിന് മുൻപും ശേഷവും എന്ന രീതിയിലേക്ക് മലയാള സാഹിത്യത്തെ ഒവി വിജയൻ മാറ്റിയെഴുതുന്നതിനാണ് 1970 മുതലുള്ള സാഹിത്യ ചരിത്രം സാക്ഷിയായത്. അടിയന്തരാവസ്ഥയും വിപ്ലവചിന്തകളുടെ വ്യതിയാനവും പ്രവാചക തുല്യമായ ഉൾക്കാഴ്ചയോടെ അക്ഷരങ്ങളിലേക്ക് വിജയൻ ആവാഹിച്ചപ്പോൾ അത് ധർമപുരാണമായി. ഗുരുസാഗരവും മധുരം ഗായതിയും പ്രവാചകന്‍റെ വഴിയും മലയാള നോവല്‍ സാഹിത്യത്തില്‍ വ്യത്യസ്ത ചിന്തയും രാഷ്ട്രീയവും ദാർശനികതയും നിറച്ചു. കഥകളിലും വിജയൻ പിന്തുടർന്നത് അതേ കയ്യൊപ്പ്. കടല്‍ത്തീരത്ത് എന്ന കഥയിലെ വെള്ളയപ്പൻ എന്ന കഥാപാത്രം പകർന്നാടിയ വേദന ഇനിയും മലയാളിയുടെ മനല്‍ നിന്ന് മാഞ്ഞിട്ടില്ല. "അരിമ്പാറയും എണ്ണയും" കഥകളുടെ മഹാസാഗര തീരം വീണ്ടും സമ്മാനിച്ചു. അടിയന്തരാവസ്ഥയെ വിമർശിച്ച കാർട്ടൂണുകൾ ഒവി വിജയന്‍റെ ധൈഷണികതയെ, രാഷ്ട്രീയത്തെ എല്ലാം പ്രത്യക്ഷ രൂപത്തില്‍ പ്രകടമാക്കുകയായിരുന്നു. ചരിത്രവും രാഷ്ട്രീയവും ഇടകലർന്ന അക്ഷരങ്ങളും വരയും. പ്രവചനങ്ങളായിരുന്ന വാക്കുകൾ പിന്നീട് സത്യമായി മാറുന്ന വിജയന്‍റെ എഴുത്തിനെ പലരും പലരീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പക്ഷേ കാലം എത്ര പിന്നിടുന്നോ അത്രയേറെ വീണ്ടും വായിക്കുകയാണ് വിജയന്‍റെ ഖസാക്കിനെയും എഴുത്തിനെയും. അള്ളാപ്പിച്ചാ മൊല്ലാക്കയും തസ്രാക്കും കൂമൻകാവും മലയാളിയുള്ള കാലത്തോളം ജീവിക്കും.

ജീവിതത്തില്‍ പലപ്പോഴും ഏകനായിരുന്നു എന്ന ചിന്ത വിജയനെ സ്വാധീനിച്ചിരുന്നു. 1930 ജൂലായ് രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍ ജനനം. മദ്രാസിലും പാലക്കാട് വിക്‌ടോറിയ കോളജിലും പഠനം. നിരീശ്വര വാദത്തില്‍ തുടങ്ങി ആത്മീയതയിലേക്ക് നീളുന്ന ജീവിത ചക്രത്തില്‍ എഴുതിയതൊക്കെയും ലോകസാഹിത്യത്തോട് കിടപിടിക്കുന്നത്. 2005 മാർച്ച് 30 ന് ഹൈദരാബാദില്‍ മരണത്തിന് കീഴടങ്ങുമ്പോൾ വാക്കുകൾ കൊണ്ട് മനുഷ്യന്‍റെ തീവ്രാനുഭവങ്ങളെ, ചിന്തകളെ ഉദ്ദീപിപ്പിച്ച ഇതിഹാസ ചിന്തകൾക്കാണ് അവസാനമായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.