തിരുവനന്തപുരം: സ്‌പ്രിംഗ്ലറില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് യുഡിഎഫ്. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെ കരാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചത് സംശയം ഉളവാക്കുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആക്ഷേപം ഉന്നയിച്ച സമയത്ത് കരാറുമായി ബന്ധപ്പെട്ട ഒരു രേഖകളും സര്ക്കാരിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കരാര്‍ തയ്യാറേക്കേണ്ട നിയമ വകുപ്പിന് കരാര്‍ കണ്ടിട്ടേയില്ല. അതിനാല്‍ തന്നെ ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ് കരാറെന്നും, ചട്ടലംഘനം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ആര്‍ക്കും മനസിലായിട്ടില്ല. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
സ്‌പ്രിംഗ്ലര്‍ കരാര്‍ ദുരൂഹമെന്ന് ഉമ്മന്‍ ചാണ്ടി
ആക്ഷേപം ഉന്നയിച്ച സമയത്ത് കരാറുമായി ബന്ധപ്പെട്ട ഒരു രേഖകളും സര്ക്കാരിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.