തിരുവനന്തപുരം : ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍ ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡി.എം.ഒയോട് മന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
ഡി.എം.ഒ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡി.എം.ഒ. കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
15-ാം വയസിലെ പ്രതിരോധ കുത്തിവയ്‌പ്പിനെത്തിയ രണ്ട് കുട്ടികൾക്കാണ് വാക്‌സിൻ മാറി നൽകിയത്. കുട്ടികൾ നിലവിൽ നെടുമങ്ങാട് ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ALSO READ: പ്രതിരോധ വാക്‌സിന് പകരം കൊവിഡ് വാക്‌സിൻ, തലസ്ഥാനത്ത് വാക്‌സിൻ വിതരണത്തിൽ അലംഭാവമെന്ന് ആക്ഷേപം
അതേസമയം കുട്ടികൾക്കുള്ള കുത്തിവയ്‌പ്പ് എടുക്കുന്ന സ്ഥലം ആണെന്ന് കരുതി വിദ്യാർഥിനികൾ കൊവിഡ് വാക്‌സിനേഷൻ നടക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.