തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി. ആഭ്യന്തരം, വിജിലൻസ് എന്നിവയ്ക്ക് പുറമെ ഐ.ടി, ന്യൂനപക്ഷ ക്ഷേമം, മെട്രോ റെയിൽ, കോസ്റ്റൽ ഷിപ്പിക് ഇൻലാൻഡ് നാവിഗേഷൻ, ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, ജയിൽ, ഫയർഫോഴ്‌സ്, പരിസ്ഥിതി ശാസ്ത്ര സാങ്കേതികം തുടങ്ങി 29 വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക. റവന്യുമന്ത്രി കെ രാജന് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ്, ഭൂപരിഷ്ക്കരണം, ഹൗസിംഗ് വകുപ്പുകളുടെ ചുമതല കൂടി ഉണ്ട്.
Read more: 44 കാരന്‍ റിയാസ് പ്രായം കുറഞ്ഞ മന്ത്രി, 50 നും 60നും ഇടയില്‍ ഒമ്പത് പേര്‍
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് സാമൂഹ്യ നീതി വകുപ്പ് കൂടി നൽകി. വി ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസം, തൊഴിൽ എന്നി വകുപ്പുകള്‍ക്ക് പുറമേ സാക്ഷരത മിഷൻ കൂടി നല്‍കിയിട്ടുണ്ട്. കുടുംബക്ഷേമം, വനിത ശിശുക്ഷേമം വകുപ്പ് ആരോഗ്യ മന്ത്രി വീണ ജോർജിനാണ്. സിനിമ, യുവജനകാര്യം എന്നി വകുപ്പുകള്‍ സജി ചെറിയാൻ വഹിക്കും. ഫിഷറീസും സാംസ്‌കാരികവുമാണ് സജി ചെറിയാന്‍റെ മറ്റ് വകുപ്പുകൾ.
Also read: നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന്; പിടിഎ റഹിം പ്രോടേം സ്പീക്കർ