തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രികകൾ ഇന്നുകൂടി സമർപ്പിക്കാം.
നാളെയാണ് സൂക്ഷ്മപരിശോധന നടക്കുക. 23 വരെ പത്രിക പിൻവലിക്കാനുള്ള സമയപരിധിയുണ്ട്. ഇന്നലെ വരെ 82810 പത്രികകൾ ആണ് സംസ്ഥാനത്ത് സമർപ്പിക്കപ്പെട്ടത്.
പലയിടത്തും മുന്നണികളിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കം തീർന്നിട്ടില്ല. ഇന്ന് പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസമായതിനാൽ അവസാനവട്ട ചർച്ചകൾ നടക്കുകയാണ്. ഗ്രാമപഞ്ചായത്തുകളിലേക്ക് 64167, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5612, ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്. ആറ് കോർപ്പറേഷനുകളിലേക്ക് I902 പത്രികകളും സമർപ്പിക്കപ്പെട്ടു.