തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷത്തിൽ സർക്കാർ, എയ്‌ഡ് സ്‌കൂളുകളിൽ പ്ലസ് ടു പഠിച്ചവരിൽ നിന്ന് ഫീസ് ഈടാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവയാണ് ഒഴിവാക്കുന്നത്.
കഴിഞ്ഞ അധ്യയന വർഷം കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ മുഴുവൻ അടഞ്ഞുകിടന്നതിനാലാണ് ഫീസ് ഒഴിവാക്കുന്നത്. ടിസി വാങ്ങാൻ ഇപ്പോൾ സ്‌കൂളുകളിൽ എത്തുന്നവരിൽ നിന്ന് ഫീസ് ഈടാക്കുന്നതായുള്ള പരാതിയുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.
Also read: സംസ്ഥാനത്തെ ആറ് പുതിയ ഡിസിസി പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും