തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളില്‍ മുഴുവന്‍ ക്ലാസുകളും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ച ശേഷം മറ്റു ക്ലാസുകളുടെ കാര്യം പരിശോധിക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് വാക്‌സിൻ കൃത്യമായി നല്‍കും. അതിനായി ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്നും ആര്‍. ബിന്ദു വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകള്‍ ഒക്ടോബര്‍ നാല് മുതലാണ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്. ബിരുദാനന്തര ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ച് നടത്തും. ബിരുദ ക്ലാസുകള്‍ ആവശ്യമെങ്കില്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ, ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താനാണ് തീരുമാനം.
ALSO READ : സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ 4 മുതൽ തുറക്കും; ഉത്തരവിറക്കി സർക്കാർ