തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിച്ച് വരികയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു. 3425.096 ഹെക്ടർ ഭൂമിയാണ് ദേശീയ പാത വികസനത്തിന് ആവശ്യമായിട്ടുള്ളത്. ഇതിൽ 1986.369 ഹെക്ടർ ഭൂമി സർക്കാരിന്റെ കൈവശമുണ്ട്. 1438.73 ഹെക്ടര്‍ ഭൂമി ഇനി ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
27 പാക്കേജുകളിലായാണ് 45 മീറ്ററായി വീതി കൂട്ടുന്ന ദേശീയപാത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 20 പാക്കേജുകള്‍ റോഡ് നിര്‍മാണത്തിനുള്ളതും, ഏഴ് പാക്കേജുകള്‍ പാലങ്ങൾ, ബൈപ്പാസുകള്‍, ഫ്ലൈഓവറുകള്‍ എന്നിവ സംബന്ധിച്ചുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.