തിരുവനന്തപുരം: ജനങ്ങളെ എങ്ങനെ ഭിന്നിപ്പിച്ച് ഭരണം നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മതം തിരിച്ചുള്ള കണക്കുകള്‍ ഹാജരാക്കുന്ന പതിവ് സംസ്ഥാനത്തിന് ഉണ്ടോയെന്നും മുഖ്യമന്ത്രിയുടേത് നികൃഷ്ടമായ നടപടിയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെയായിരുന്നു സുരേന്ദ്രന്‍റെ വിമര്‍ശനം. ഇങ്ങനെ ഒരു കണക്ക് സൂക്ഷിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇത് അത്ഭുതമുളവാക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്‌കൂള്‍ തുറക്കലിനോട് ബിജെപിക്ക് നിഷേധാത്മക നിലപാടില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും സ്‌കൂള്‍ തുറക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണം. അതേസമയം ബിജെപി പുനസംഘടന പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നു മാറുന്ന വാര്‍ത്തകള്‍ ഭാവന വിലാസങ്ങളാകുമെന്നും വ്യക്തമാക്കി.
അതിനിടെ ബത്തേരി കോഴ വിവാദത്തില്‍ ശബ്ദരേഖ പരിശോധിക്കട്ടെയെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. കേസന്വേഷണം ശക്തമായി നടക്കട്ടെ. അറസ്റ്റു ചെയ്‌താലും കുഴപ്പമില്ല. കാര്യങ്ങള്‍ പരിശോധിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കട്ടെ എന്നാണ് തന്‍റെ അഭിപ്രായമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
READ MORE: 'ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍, ക്ളാസുകള്‍ ഉച്ച വരെ'; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ