ETV Bharat / city

വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

author img

By

Published : Aug 30, 2020, 8:02 PM IST

ഓഗസ്റ്റ് 31 വരെയാണ് നിലവിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചെറുകിട വ്യാപാരികൾ അടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

Moratorium on loans  CM sends letter to Center  pinarayi vijayan  cm press meet  പിണറായി വിജയൻ  വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം  മൊറട്ടോറിയം  കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വായ്പകൾക്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 31 വരെയാണ് നിലവിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചെറുകിട വ്യാപാരികൾ അടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. മൊറട്ടോറിയം കാലയളവിലെ ഭീമമായ പലിശയടക്കം വലിയ വെല്ലുവിളിയാണ് ഇവർ നേരിടുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ 31 വരെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടണമെന്ന് ധനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇളവുകൾ നൽകിക്കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.