തിരുവനന്തപുരം: കെഎം മാണി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയിൽ പറഞ്ഞിട്ടില്ലെന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ. യുഡിഎഫിന്‍റെ പൊതു അഴിമതിയാണ് ചൂണ്ടിക്കാട്ടിയത്. കെ.എം മാണിയുടെ പേര് പരാമർശിച്ചിട്ടില്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയതായി മന്ത്രി പറഞ്ഞു.
ഹൈക്കോടതി തന്നെ കെ.എം മാണിയെ കുറ്റവിമുക്തനാക്കിയതാണ്. യുഡിഎഫ് പിന്നിൽ നിന്ന് കുത്തിയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
അതേസമയം, മാണി സി കാപ്പൻ എൽഡിഎഫിലെ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിലല്ല പിരിഞ്ഞത്. മറുകണ്ടം ചാടിയപ്പോൾ ആരോടും പറഞ്ഞില്ല. യുഡിഎഫ് അധികാരത്തിൽ വരും എന്ന പ്രതീക്ഷയിലാണ് പോയത്. കാപ്പന്‍റെ നിലപാട് വഞ്ചനാപരമെന്നും മന്ത്രി കുറ്റപ്പെടുത്തി.
Read more: 'മാണി അഴിമതിക്കാരനെന്ന് കോടതിയിൽ പറഞ്ഞിട്ടില്ല' ; എൽഡിഎഫ് വിശദീകരണം തൃപ്‌തികരമെന്ന് ജോസ്