ETV Bharat / city

Omicron: ഒമിക്രോണ്‍ തൊട്ടടുത്ത്; നേരിടാൻ സംസ്ഥാനം സജ്ജം - ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

Omicron Scare: ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ പരിശോധന നടത്തി കൊവിഡ് പോസിറ്റീവായാൽ ഒമിക്രോൺ പരിശോധന നടത്തുമെന്നും ഇവരെ ആശുപത്രികളിലെ ഐസലേറ്റ് വാർഡിൽ പ്രവേശിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി. Minister Veena George says Kerala is ready to face omicron

omicron reported in india  Kerala is prepared to face omicron  Veena George on omicron  കേരളത്തിൽ അതീവ ജാഗ്രത നിർദേശം  ഒമിക്രോണിനെ നേരിടാൻ കേരളം തയ്യാറെന്ന് വീണ ജോർജ്  ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
കേരളത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയതായി വീണ ജോർജ്
author img

By

Published : Dec 2, 2021, 6:56 PM IST

Updated : Dec 2, 2021, 7:13 PM IST

തിരുവനന്തപുരം: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രതയ്ക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. നിലവിൽ തന്നെ സംസ്ഥാനം നല്ല രീതിയിൽ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. നിലവിലെ ഗൈഡ് ലൈൻസ് അനുസരിച്ച് 26 രാജ്യങ്ങളാണ് ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ പരിശോധന നടത്തി കൊവിഡ് പോസിറ്റീവായാൽ ഒമിക്രോൺ പരിശോധന നടത്തും. ഇവരെ ആശുപത്രികളിലെ ഐസലേറ്റ് വാർഡിൽ പ്രവേശിപ്പിക്കും. ഇവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് ഉറപ്പാക്കുമെന്നും വീണ ജോർജ് പറഞ്ഞു.

ഒമിക്രോണിനെ നേരിടാൻ തയ്യാറെന്ന് ആരോഗ്യമന്ത്രി

അതിതീവ്ര വ്യാപന ശേഷിയാണ് വൈറസിന്. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ട്. അത് മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ് നടത്തുന്നത്. നിലവിൽ നിയന്ത്രണങ്ങൾ ആലോചിക്കുന്നില്ലെന്നും വ്യാപനം കൂടുന്ന സാഹചര്യമുണ്ടായാൽ നിയന്ത്രണങ്ങൾ ആലോചിക്കേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.|Minister Veena George says Kerala is ready to face omicron

READ MORE: Omicron Scare: ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

Last Updated : Dec 2, 2021, 7:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.