ETV Bharat / city

Unvaccinated Teachers Kerala : വാക്‌സിനെടുക്കാത്ത അധ്യാപകര്‍ 1707, കൂടുതല്‍ മലപ്പുറത്ത് - വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ടു

Unvaccinated Teachers in Kerala : 201 പേർ വാക്‌സിന്‍ എടുക്കാത്ത മലപ്പുറം ജില്ലയാണ് മുന്നിൽ. 124 പേർ കുത്തിവയ്‌പ്പ് എടുക്കാത്ത തൃശൂര്‍ ജില്ലയാണ് രണ്ടാമത്. കാസർകോട് (36), വയനാട് (29) ജില്ലകളിലാണ് കുറവ്

unvaccinated teachers in kerala  govt releases list of unvaccinated teachers in kerala  minister v sivankutty unvaccinated teachers list  വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ടു  വാക്‌സിനെടുക്കാത്ത അധ്യാപകര്‍  മന്ത്രി വി ശിവന്‍കുട്ടി പുതിയ വാര്‍ത്ത  അധ്യാപകര്‍ കാരണം കാണിക്കല്‍ നോട്ടീസ്
Unvaccinated teachers: വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രി ഇന്ന് പുറത്ത് വിടും
author img

By

Published : Dec 4, 2021, 11:26 AM IST

Updated : Dec 4, 2021, 2:26 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കൊവിഡ് വാക്‌സിന്‍ എടുക്കാത്ത ജീവനക്കാർ 1707. അധ്യാപകരെയും അനധ്യാപകരെയും ചേർത്തുള്ള കണക്കാണിത്. എൽപി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിൽ 1066 പേർ ഇനിയും വാക്‌സിന്‍ എടുത്തിട്ടില്ല. ഹയർസെക്കൻഡറി വിഭാഗത്തില്‍ 223 പേരും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 229 പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല.

201 പേർ കുത്തിവയ്‌പ്പ് എടുക്കാത്ത മലപ്പുറം ജില്ലയാണ് മുന്നിൽ. 124 പേർ വാക്‌സിന്‍ എടുക്കാത്ത തൃശൂര്‍ ജില്ലയാണ് രണ്ടാമത്. കാസർകോട് (36), വയനാട് (29) ജില്ലകളിലാണ് കുറവ്. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് കണക്കുകൾ പുറത്തുവിട്ടത്. അൺ എയ്‌ഡഡ് സ്‌കൂളുകളിലെ വാക്‌സിനെടുക്കാത്തവരുടെ കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകർ, ആരോഗ്യകാരണങ്ങൾ മൂലമാണെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ എല്ലാ ആഴ്‌ചയും ആർടിപിസിആർ പരിശോധന നടത്തിയ രേഖ ഹാജരാക്കണം. ഈ രണ്ട് നിർദേശവും പാലിക്കാത്തവർ ശമ്പളമില്ലാത്ത അവധിയെടുത്ത് പോകണം എന്നുമാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.

രോഗ അനുബന്ധ പ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ എടുക്കാനാകാത്തത് സർക്കാർ അംഗീകരിക്കുന്നു. അധ്യാപകരുടെ പേരുവിവരങ്ങൾ തൽക്കാലം പുറത്തുവിടുന്നില്ല. തുടർന്നും വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകർക്കുള്ള നടപടി ഈ ഘട്ടത്തിലെ പുരോഗതി വിലയിരുത്തി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന. ഇക്കാര്യത്തിൽ വലിയ ജാഗ്രത സർക്കാർ പുലർത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ എടുക്കാത്തവരുടെ ജില്ല തിരിച്ചുള്ള കണക്ക് - എൽപി/ യുപി / ഹൈസ്‌കൂള്‍

തിരുവനന്തപുരം - 110
കൊല്ലം - 90
പത്തനംതിട്ട - 51
ആലപ്പുഴ - 89
കോട്ടയം - 74
ഇടുക്കി - 43
എറണാകുളം - 106
തൃശൂർ - 124
പാലക്കാട് - 61
മലപ്പുറം - 201
കോഴിക്കോട് - 151
വയനാട് - 29
കണ്ണൂർ - 90
കാസർകോട് - 36

സംസ്ഥാനത്ത് 21 താലൂക്കുകളിൽ പുതിയ പ്ലസ് വൺ താൽക്കാലിക ബാച്ചുകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഓരോ ബാച്ചിലും നാല് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. സംസ്ഥാനത്തെ സ്പെഷ്യൽ സ്‌കൂളുകള്‍ ഡിസംബർ എട്ടിന് തുറക്കും.

പൊതുവിദ്യാലയങ്ങളിൽ ഈ മാസം 13 മുതൽ യൂണിഫോം ധരിച്ചുവേണം വിദ്യാർഥികൾ എത്താൻ. വിദ്യാർഥികളുടെ കൺസഷൻ സംബന്ധിച്ച് പ്രൈവറ്റ് ബസ് ഉടമകളുമായി ഉള്ള ചർച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read more: Unvaccinated teachers: "സമൂഹം അറിയട്ടെ അവർ ആരൊക്കെയാണെന്ന്", വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Last Updated : Dec 4, 2021, 2:26 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.