തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. വ്യക്തമായ തെളിവുകൾ ഇല്ലാതെ മന്ത്രിയെ ചോദ്യം ചെയ്യില്ല. ജലീൽ പറഞ്ഞ ന്യായങ്ങൾ ഇപ്പോള്‍ പൊള്ളയാകുകയാണ്. മന്ത്രി സ്ഥാനത്ത് ജലീല്‍ ഇനിയും തുടരുന്നത് ഹിതകരമല്ലെന്നും രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മത ഗ്രന്ഥത്തിന്‍റെയും ഈന്തപ്പഴത്തിന്‍റെയും മറവിലാണ് ജലീല്‍ സ്വർണക്കടത്തത്തുകാരെ സഹായിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദേശയാത്ര നടത്തിയ മന്ത്രിമാരുമുണ്ട്. മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് എൻഐഎ ആവശ്യപ്പെട്ട ഫയലുകളാണ് സെക്രട്ടറിയേറ്റിൽ കത്തിയതെന്നും, അധികാരം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുഖ്യമന്ത്രിക്ക് ഇനി പിടിച്ച് നിൽക്കാനാകില്ലെന്നും സംശയത്തിന്‍റെ നിഴലിലായ മുഖ്യമന്ത്രിയും രാജിവെച്ച് അന്വേഷണം നേരിടണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കെ.സുരേന്ദ്രൻ - NIA latest news
മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുഖ്യമന്ത്രിക്ക് ഇനി പിടിച്ച് നിൽക്കാനാകില്ലെന്നും സംശയത്തിന്‍റെ നിഴലിലായ മുഖ്യമന്ത്രിയും രാജിവെച്ച് അന്വേഷണം നേരിടണമെന്നും കെ.സുരേന്ദ്രൻ