തിരുവനന്തപുരം: വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് 2,117.93 കോടിയെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി നിയമസഭയിൽ. 2021 ഡിസംബർ 31 വരെയുള്ള തുകയാണിത്. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് 1020.74 കോടി രൂപ ലഭിക്കാനുണ്ട്. ഇതിൽ 903.86 കോടിയും വാട്ടർ അതോറിറ്റി നൽകാനുള്ളതാണ്.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 1023.76 കോടി പിരിഞ്ഞു കിട്ടാനുണ്ട്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ 73.43 കോടി കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇതിൽ 53.16 കോടിയും നൽകാനുള്ളത് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ആണെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ഇബി ചെയർമാന്‍ ഫേസ്ബുക്ക് പോസ്റ്റിൽ ആർക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വന്ന പ്രശ്‌നങ്ങൾക്ക് മറുപടി പറയുകയും സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുകയും മാത്രമാണ് ചെയർമാൻ ചെയ്‌തതെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി വിശദീകരിച്ചു.
Also read: സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം നിയമസഭയില്‍